Home Cinema തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു

മലയാള സിനിമയ്ക്ക് മറ്റൊരു നഷ്ടം കൂടി തീര്‍ത്ത് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണം സംഭവിച്ചു. മലയാള സിനിമയ്ക്ക് എന്നെന്നും ഓര്‍ക്കാന്‍ കഴിയുന്ന ഒരുപിടി മെഗാഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് ആണ് അദ്ദേഹം. പ്രത്യേകിച്ച് എണ്‍പത് കാലഘട്ടത്തിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍. നിറക്കൂട്ടം, രാജാവിന്റെ മകന്‍, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി ഡെന്നിസ് സൃഷ്ടിച്ച ഭാവനകളെല്ലാം മലയാളികള്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. ഇന്നും കൂടെ കൂട്ടുന്നു. ഈറന്‍ സന്ധ്യയായിരുന്നു ആദ്യ ചിത്രം. നമ്പര്‍ 20 മദ്രാസ് മെയില്‍, ആകാശദൂത്, ന്യൂഡല്‍ഹി, സംഘം തുടങ്ങിയ സിനിമകള്‍ ഒക്കെ ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണം നേടി. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകന്റെ കുപ്പായവും അണിഞ്ഞു. ഈ സിനിമയ്ക്ക് മികച്ച് കുട്ടികള്‍ക്കുള്ള സിനിമയ്ക്കുള്ള 1988ലെ ദേശീയ- സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അഞ്ച് സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് എത്തിയത്. ജോഷി, തമ്പി കണ്ണന്താനം, കെടി ജോര്‍ജ്ജ്, ഹരിഹരന്‍ തുടങ്ങിയ സംവിധായകരോടൊപ്പം നിരവധി ചിത്രങ്ങള്‍ ചെയ്തു. ഏറ്റവും കൂടുതല്‍ ചെയ്തത് ജോഷിയോടും തമ്പി കണ്ണന്താനത്തിനൊപ്പവുമാണ്. 2013ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി ആണ് ഏറ്റവും അവസാനത്തെ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here