Home NATIONAL ഡ്രൈവറില്ലാ ട്രെയിനുമായി വീണ്ടും ഡൽഹി മെട്രോ

ഡ്രൈവറില്ലാ ട്രെയിനുമായി വീണ്ടും ഡൽഹി മെട്രോ

ന്യൂഡൽഹി: രണ്ടാമത്തെ ഡ്രൈവറില്ലാത്ത ട്രെയിൻ സർവീസുമായി ഡൽഹി മെട്രോ. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ടും ചേർന്നാണ് ഫ്‌ളാഗ് ഒഫ് ചെയ്‌തത്. ഒരു വർഷത്തിനുള്ളിൽ, രണ്ടാമത്തെ ഡ്രൈവറില്ലാ ട്രെയിൻ ഓപ്പറേഷൻ ആരംഭിക്കാൻ കഴിഞ്ഞു. ഡൽഹി മെട്രോയെ ലോകത്തിലെ ഏറ്റവും മികച്ച മെട്രോയുമായി താരതമ്യപ്പെടുത്താൻ കഴിയുമെന്ന് ഫ്‌ളാഗ് ഒഫ് ചെയ്യ്തുകൊണ്ട് ഹർദീപ് സിംഗ് പുരി പറഞ്ഞു. ഡി എം ആർ സിയുടെ കൺട്രോൾ റൂമിലിരുന്ന് നിയന്ത്രിക്കുന്ന തരത്തിലാണ് ഡ്രൈവറില്ലാ മെട്രോ ട്രെയിനിൻ്റെ പ്രവർത്തനം.

2021 പകുതിയോടെ പിങ്ക് ലൈനിൽ ഡ്രൈവറില്ലാ ട്രെയിനുകൾ ആരംഭിക്കുമെന്ന് ഡിഎംആർസി അധികൃതർ കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് സർവീസ് വൈകിയത്. കഴിഞ്ഞ വർഷം ഡിസംബർ 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മജന്ത ലൈനിൽ രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിൻ പുറത്തിറക്കിയത്. അന്ന് എയർപോർട്ട് എക്‌സ്‌പ്രസ് ലൈനിൽ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് പുറത്തിറക്കുകയും ചെയ്‌തിരുന്നു. നിലവിൽ 18 നഗരങ്ങളിലാണ് മെട്രോ ഓടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here