Home Education കേരളത്തില്‍ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ തിങ്കളാഴ്ച മുതല്‍. യാത്രയ്ക്ക് ഹാള്‍ടിക്കറ്റ് മതി. യാത്രാസൗകര്യം ഒരുക്കുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ തിങ്കളാഴ്ച മുതല്‍. യാത്രയ്ക്ക് ഹാള്‍ടിക്കറ്റ് മതി. യാത്രാസൗകര്യം ഒരുക്കുമെന്ന് ഡിവൈഎഫ്‌ഐ

സംസ്ഥാനത്ത് വിവിധ സര്‍വ്വകലാശാലകളില്‍ ബിരുദ- ബിരുദാനന്തര പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കുന്നു. ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ മാത്രം മതിയാകും യാത്രയ്ക്കായി മറ്റ് പാസുകള്‍ വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കോവിഡ് വ്യാപനത്തിനിടയില്‍ വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് പരീക്ഷകള്‍ നടത്താനുള്ള തീരുമാനം എടുത്തത്. വാക്‌സിന്‍ എല്ലാവര്‍ക്കും ലഭിച്ചില്ല എന്നത് ആശങ്കയായി തന്നെ നിലനില്‍ക്കുന്നു.

എന്നാല്‍ എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയതായും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പരീക്ഷ നടത്തുക എന്നും സര്‍വ്വകലാശാലകള്‍ വ്യക്തമാക്കുന്നു. ബിരുദ പരീക്ഷയെഴുതുന്നവര്‍ക്കായി വാഹനസൗകര്യമൊരുക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here