കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യാപേക്ഷ തൃശൂർ സെഷൻസ് കോടതി തള്ളിയതിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് മേരി ജോസഫ് പിന്മാറി. ഹർജി പുതിയ ബെഞ്ച് പരിഗണിക്കും. സി.പി.എം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ, സി.പി.എം പ്രവർത്തകരും ചേലക്കുളം സ്വദേശികളുമായ പറാട്ട് വീട്ടിൽ സൈനുദ്ദീൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, വില്യപറമ്പിൽ അസീസ് എന്നിവരാണ് ഹർജി നൽകിയത്.
പ്രതികൾ നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ ദീപുവിന്റെ പിതാവിന്റെ ഹർജിയെത്തുടർന്ന് ഹൈക്കോടതി ഇടപെട്ട് തൃശൂർ സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.