പ്രമുഖ ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ലൂയി വഹ്ടോണിന്റെ ആദ്യ ഇന്ത്യന്‍ അംബാസിഡറായി ദീപിക പദുക്കോണ്‍. ചൊവ്വാഴ്ച കമ്പനി അധികൃതരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലൂയി വഹ്ടോണിന്റെ പുത്തന്‍ ലെതര്‍ ഉത്പ്പന്നങ്ങള്‍ ദീപികയും എമ്മ വാട്സണും ചൈനീസ് നടിയായ ഷൂ ഡോംഗ്യൂവും ചേര്‍ന്ന് പുറത്തിറക്കും.
നേരത്തെ ഇതേ ബ്രാന്‍ഡിനായി ദീപിക മോഡലിംഗ് ചെയ്തിട്ടുണ്ട്. 2020-ല്‍, ഈ ലേബലിനായി ഒരു കാമ്പെയ്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2020-ല്‍, ഈ ലേബലിനായി ഒരു കാമ്പെയ്നില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ അഭിനേതാവായും ദീപിക മാറിയിരുന്നു. ലിയ സെയ്ഡോക്സ്, സോഫി ടര്‍ണര്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അവര്‍ ഒരു മോക്ക് വിന്റേജ് ബുക്ക് കവറിന് പോസ് ചെയ്യുകയും ചെയ്തിരുന്നു.
ദീപികയുടെ പുതിയ നേട്ടത്തില്‍ അഭിനന്ദനവുമായി ഭര്‍ത്താവും നടനുമായ രണ്‍വീര്‍ രംഗത്തെത്തി. ദീപികയെ ബ്രാന്‍ഡ് അംബാസിഡറാക്കിക്കൊണ്ടുള്ള ലൂയി വഹ്ടോണിന്റെ പ്രഖ്യാപനത്തിന്റെ സ്ക്രീന്‍ഷോട്ടും, വാര്‍ത്തയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയായിരുന്നു രണ്‍വീര്‍ സന്തോഷം പ്രകടിപ്പിച്ചത്.
അതിനിടെ 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായി ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ദീപിക പദുക്കോണ്‍ ഒരുങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത . കാന്‍ ചലച്ചിത്രമേളയുടെ 75-ാമത് എഡിഷനിലെ എട്ടംഗ ജൂറിയുടെ ഭാഗമായാണ് നടി കാന്‍ ഫിലിം ഫെസ്റ്റിഫലിലെത്തുന്നത്.