Home KERALA ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍മാരെ ഈ മാസം തന്നെ അറിയാം

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍മാരെ ഈ മാസം തന്നെ അറിയാം

 

കേരളത്തിലെ പുതിയ ഡിസിസി അധ്യക്ഷന്‍മാരെ ഈ മാസം പകുതിയോടെ അറിയാം. ഇതിനായുള്ള ചര്‍ച്ചകള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ.. സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും വിവിധ എംഎല്‍എമാരുമായും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായും ചര്‍ച്ച നടത്തി.

കെപിസിസി ഭാരവാഹികളെയും പുതിയ മാനദണ്ഡങ്ങളും പ്രഖ്യാപിക്കും. പുനസംഘടന ഇനിയും വൈകുന്നതില്‍ പ്രവര്‍ത്തകര്‍ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. അതത് ജില്ലയിലെ കാര്യങ്ങള്‍ എംഎല്‍എമാരും രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളും നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഒപ്പം പുതിയ ഡിസിസി അധ്യക്ഷന്‍ ആരാകണം എന്ന നിര്‍ദ്ദേശവും മുന്നോട്ട് വച്ചു. ഇതില്‍ നിന്ന് ലഭിക്കുന്ന പേരുകളുടെ പട്ടികയില്‍ നിന്ന് നേതാക്കളാകും അന്തിമ തീരുമാനം എടുക്കുക. പിന്നീട് ഹൈക്കമാന്‍ഡ് ഇവരെ പ്രഖ്യാപിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here