Home KERALA ഇന്ന് കൂടുതല്‍ കോവിഡ് മരണങ്ങള്‍, നൂറ് കവിഞ്ഞു

ഇന്ന് കൂടുതല്‍ കോവിഡ് മരണങ്ങള്‍, നൂറ് കവിഞ്ഞു

കേരളത്തില്‍ ഇന്ന് പുതുതായി 32,762 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ലക്ഷത്തി നാല്‍പതിനായിരത്തില്‍ അധികം പരിശോധനകളാണ് ഒരു ദിവസത്തില്‍ നടത്തിയത്. 23.31 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ 112 മരണങ്ങള്‍ കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ആകെ കോവിഡ് മരണം 6724 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരും 104 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ആണ്. 48,413 പേര്‍ രോഗമുക്തി നേടി. ജില്ല തിരിച്ചുള്ള കണക്കുകള്‍
എറണാകുറം 4282
മലപ്പുറം 4212
തിരുവനന്തപുരം 3600
കൊല്ലം 3029
തൃശ്ശൂര്‍ 2888
പാലക്കാട് 2709
കോഴിക്കോട് 2668
ആലപ്പുഴ 2034
കോട്ടയം 1988
കണ്ണൂര്‍ 1789 ഇടുക്കി 1281
പത്തനംതിട്ട 1108
കാസര്‍കോട് 677
വയനാട് 497

LEAVE A REPLY

Please enter your comment!
Please enter your name here