Home Dont miss കളിക്കുന്നതിനിടെ കുട്ടികള്‍ പത്തായത്തില്‍ ഇറങ്ങി; അഞ്ച് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

കളിക്കുന്നതിനിടെ കുട്ടികള്‍ പത്തായത്തില്‍ ഇറങ്ങി; അഞ്ച് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

 

ബിക്കാനിര്‍; ധാന്യങ്ങള്‍ സൂക്ഷിക്കുന്ന പത്തായത്തില്‍ കുടുങ്ങിയ അഞ്ച് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. രാജസ്ഥാന്‍ ബിക്കാനിറിലെ ഹിമ്മത് സാഗര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. കളിക്കുന്നതിനിടെ കുട്ടികള്‍ പത്തായത്തില്‍ ഇറങ്ങുകയായിരുന്നു.കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പത്തായത്തില്‍ നിന്ന് കുട്ടികളെ കണ്ടെത്തുന്നത്. അപ്പോഴേക്കും എല്ലാവരും അവശനിലയിലായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാലുവയസായ സേവാറാം, രവീന(7), രാധ (5), പൂനം (എട്ട്), മാലി എന്നിവരാണ് മരിച്ചത്. കാലിയായ പത്തായത്തിലേക്ക് മിക്കവാറും ശൂന്യമായിരുന്ന പത്തായത്തിലേക്ക് കുട്ടികള്‍ ഓരോരുത്തരായി ഇറങ്ങുകയായിരുന്നു. പിന്നാലെ പത്തായത്തിന്റെ വാതില്‍ അടഞ്ഞുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here