Home Top News Exclusive….. കസ്റ്റംസിന് പിഴയ്ക്കുന്നു; വോഡഫോണ്‍ നിന്നും വാങ്ങിയ സിം വില്ലനായി; ഡോളാര്‍ കടത്തിലെ അഭിഭാഷകയുടെ ചോദ്യം...

Exclusive….. കസ്റ്റംസിന് പിഴയ്ക്കുന്നു; വോഡഫോണ്‍ നിന്നും വാങ്ങിയ സിം വില്ലനായി; ഡോളാര്‍ കടത്തിലെ അഭിഭാഷകയുടെ ചോദ്യം ചെയ്യല്‍ യാഥാര്‍ഥ്യം ഇതാണ്

ഡോളര്‍ കടത്ത് കേസില്‍ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ കസ്റ്റംസ് ചോദ്യം ചെയ്യും. എട്ടാം തിയ്യതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ദിവ്യക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. ഫോണ്‍ കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. സ്വര്‍ണ കള്ളക്കടത്ത് കേസിലും ഇവരുടെ ഇടപെടല്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് പുറത്ത് വരുന്ന വിവരം. അഭിഭാഷകയായ ദിവ്യയുടെ ഒരു ബന്ധു വോഡോ ഫോണിലാണ് വര്‍ക്ക് ചെയ്യുന്നത്.
ഇവരുടെ മാസ ടാര്‍ഗറ്റിന്റെ ഭാഗമായി അഞ്ച് സിം ദിവ്യയുടെ പേരില്‍ എടുത്തിരുന്നു. സിം പേരില്‍ വാങ്ങിയതല്ലാതെ അത് അവര്‍ ഒരിക്കലല്‍ പോലും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഈ നമ്പരിലുളള സീം മുമ്പ് മറ്റൊരാളാണ് ഉപയോഗിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ കസ്റ്റ്‌സ് ദിവ്യയ്ക്ക് നോട്ടീസ് നല്‍കാന്‍ ഇടയായത്. എന്നാല്‍ ഇത്തരത്തിലുളള ഒരു വിവരം തിിരക്കാതെ ഡോളര്‍ കടത്ത് കേസിലെ പ്രതികളുമായി ബന്ധപ്പമുണ്ടെന്ന തരതതില്‍ നോട്ടീസ് നല്‍കുകയും അത് പ്രചരിരപ്പിക്കുകയുമായിരുന്നു .

കസ്റ്റിംസിനു മുമ്പില്‍ പാസ്‌പോര്‍ട്ട്, ബാങ്ക് ഡീറ്റെയില്‍സ് ഉള്‍പ്പെടെ ഹാജരാക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടുണ്ട്. എന്നാല്‍ ദിവ്യിയുടെ പേരില്‍ പാസ്‌പോര്‍ട്ട് പോലും ഇല്ല. യാഥാര്‍ഥ്യമിതായിരിക്കെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ അഭിഭാഷകയുമായി ബന്ധപ്പെട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ എന്നാണ് കസ്റ്റ്ംസ് പറയുന്നത്.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ മാസം 12ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചത്.

സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യംചെയ്യല്‍. ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ 1 കോടി 90 ലക്ഷം രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. ഈ കേസില്‍ സ്വപ്ന സുരേഷ്, സരിത്ത്, യുഎഇ കോണ്‍സുലേറ്റിലെ വിദേശ പൗരനായ ഖാലിദ്, ശിവശങ്കര്‍, സന്തോഷ് ഈപ്പന്‍ എന്നിവരാണ് പ്രതികള്‍. ഖാലിദ് ഒഴികെയുളളവരുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here