Home International കൗമാര പ്രായത്തിൽ മറഡോണ ബലാത്സംഗം ചെയ്തു; ആരോപണവുമായി ക്യൂബൻ വനിത

കൗമാര പ്രായത്തിൽ മറഡോണ ബലാത്സംഗം ചെയ്തു; ആരോപണവുമായി ക്യൂബൻ വനിത

ബ്യൂണസ് അയേഴ്സ്:‌ അർജന്റീനൻ ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്യൂബൻ വനിത രംഗത്ത്. രണ്ട് പതിറ്റാണ്ട് മുൻപ്, തന്റെ കൗമാരപ്രായത്തിൽ മറഡോണ ബലാത്സംഗം ചെയ്‌തെന്നാണ് മുപ്പത്തിയേഴുകാരിയായ അൽവാരെസിന്റെ ആരോപണം.തനിക്ക് പതിനഞ്ച് വയസുള്ളപ്പോൾ മറഡോണ ബലാത്സംഗം ചെയ്തുവെന്നും, മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചുവെന്നും അൽവാരെസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

മറഡോണയുടെ മുൻ പരിവാരങ്ങൾക്കെതിരായ കള്ളക്കടത്ത് ആരോപണങ്ങൾ അന്വേഷിക്കുന്ന അർജന്റീനൻ നീതിന്യായ മന്ത്രാലയ കോടതിയിലും അൽവാരെസ് മൊഴി നൽകി.2001 ലാണ് സംഭവം. അന്ന് മാറഡോണയ്ക്ക് 40 വയസ്സും അല്‍വരാസിന് 15 വയസ്സുമാണ് പ്രായം. ഹവാനയിലെ ഒരു ക്ലിനിക്കില്‍ വെച്ചാണ് മാറഡോണ തന്നെ ബലാത്സംഗം ചെയ്തതെന്ന് അല്‍വരാസ് വ്യക്തമാക്കി. ‘മാറഡോണ എന്റെ വായ പൊത്തിപ്പിടിച്ചു, എന്നെ ബലാത്സംഗത്തിനിരയാക്കി. അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്ക് സാധിക്കുന്നില്ല. എന്റെ കുട്ടിക്കാലം മാറഡോണ അപഹരിച്ചു. ആ ഞെട്ടല്‍ മാറാന്‍ എനിക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു’- അല്‍വരാസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ മാറഡോണ 2020 നവംബര്‍ 25 ന് ലോകത്തോട് വിടപറഞ്ഞിരുന്നു. മാറഡോണ മരിച്ച് ഒരു വര്‍ഷം തികയുന്ന സമയത്താണ് അദ്ദേഹത്തിനെതിരേ ആരോപണവുമായി അല്‍വരാസ് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here