ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനെതിരായ കോഴക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറങ്ങി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെ. സുരേന്ദ്രന് സി.കെ.ജാനുവിന് പണം കൈമാറിയെന്നതാണ് കേസ്. വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്.മനോജ് കുമാറിന് ആണ് അന്വേഷണ ചുമതല. സുരേന്ദ്രന് ഒന്നാം പ്രതിയും സികെ ജാനു രണ്ടാം പ്രതിയുമാണ്.
സികെ ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുരേന്ദ്രനും ജെആര്‍പി സംസ്ഥാന നേതാവുമായ പ്രസീത അഴീക്കോടും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് മാധ്യമങ്ങളിലൂടെ പുറത്തായിരുന്നു. അതേ സമയം സുരേന്ദ്രനും പാര്‍ട്ടി നേതൃത്വവും ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. സികെ ജാനുവിന് സുരേന്ദ്രന് പത്ത് ലക്ഷം രൂപ നല്‍കിയെന്നതാണ് പ്രധാന ആരോപണം.