Home Cinema ദിലീപിന്റെയും സഹോദരന്റെയും വീടുകളിൽ പൊലീസ് മിന്നല്‍ പരിശോധന

ദിലീപിന്റെയും സഹോദരന്റെയും വീടുകളിൽ പൊലീസ് മിന്നല്‍ പരിശോധന

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന. അടച്ചിട്ടിരുന്ന വീടിന്റെ ഗേറ്റ് ചാടിക്കടന്നാണ് അന്വേഷണ സംഘം അകത്ത് കടന്നത്. പിന്നീട് ദിലീപിന്റെ സഹോദരിയെത്തി വീട് തുറന്നു കൊടുക്കുകയായിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും സിനിമ നിര്‍മാണ കമ്പനിയിലും റെയ്ഡ് നടക്കുന്നുണ്ട്.

നടിയെ അക്രമിച്ച കേസിൽ വധഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനാണ് പരിശോധന എന്നാണ് അറിയുന്നത്. ദിലീപ് ഇതിൽ ജാമ്യം തേടി നേരത്തേ ഹൈക്കോടതിയിൽ പോയിരുന്നു. വെള്ളിയാഴ്‌ച വരെ അറസ്റ്റുണ്ടാകില്ലെന്നാണ് കോടതി അറിയിച്ചത്. നാളെ വീണ്ടും കേസ് പരിഗണിക്കാനെടുക്കും.

വീട്ടില്‍ പരിശോധന നടത്താനുള്ള കോടതി ഉത്തരവുമായാണ് ക്രൈംബ്രാഞ്ച് സംഘം പത്മസരോവരത്തില്‍ എത്തിയത്. ആദ്യം ക്രൈംബ്രാഞ്ച് എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടുവളപ്പിലേക്ക് കയറിയത്. പിന്നാലെ കൂടുതല്‍ പോലീസുകാര്‍ വീടിനകത്തേക്ക് പ്രവേശിച്ചു. റെയ്ഡിനിടെ ദിലീപിന്റെ സഹോദരി വീട്ടിലേക്ക് എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here