Home KERALA സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത്

സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത്

 

2022 ഫെബ്രുവരിയില്‍ നടക്കുന്ന ഇരുപത്തിമൂന്നാമത് സിപിഎം സംസ്ഥാന സമ്മേളനത്തിന് എറണാകുളം വേദിയാകും. ജനുവരിയില്‍ ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കും. സെപ്തംബര്‍ പകുതിയോടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള സമ്മേളനമാകും നടത്തുക. അതിനാല്‍ തന്നെ പൊതുയോഗങ്ങളും പ്രകടനങ്ങളും ഒഴിവാക്കും.

കഴിഞ്ഞ സംസ്ഥാന സമ്മേളനം സിപിഎം തൃശ്ശൂരിലായിരുന്നു നടത്തിയിരുന്നത്. 567 പ്രതിനിധികള്‍ അന്ന് പങ്കെടുത്തിരുന്നു. കൊല്ലം ജില്ലയും ഇത്തവണ പരിഗണിച്ചുവെങ്കിലും അവസാനം എറണാകുളമാക്കി ഉറപ്പിക്കുകയായിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള പ്രായപരിധി 75 ആക്കി.

LEAVE A REPLY

Please enter your comment!
Please enter your name here