പത്തനംതിട്ട: ജില്ലയില്‍ ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്ന നിലപാടിലുറച്ച് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്. സീറ്റ് നിര്‍ണ്ണയ ചര്‍ച്ച് തലസ്ഥാനത്ത് നടക്കുമ്പോള്‍ പത്തനംതിട്ടയില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തിര സ്റ്റീയറിംഗ് കമ്മിറ്റി യോഗം ഇന്നു വൈകിട്ട് ചേരുന്നു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ ഒരു സീറ്റ് കേരളാ കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന തലത്തിലുളള ചര്‍ച്ചയില്‍ പത്തനംതിട്ടയില്‍ ഒരു സീറ്റും ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍.
സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ജില്ലയില്‍ ഒരു സീറ്റു പോലും ലഭിക്കാത്തതിന് കാരണമായി ജില്ലയിലെ നേതാക്കള്‍ ചൂണ്ടി കാട്ടുന്നത്. ഇന്നത്തെ യോഗം സംസ്ഥാന നേതൃത്വത്തിന് എതിരായുളളതാകുമെന്നാണ് വിലയിരുത്തല്‍. റാന്നി, കോന്നി, അടൂര്‍ തിരുവല്ല ,ആറന്മുള എന്നിങ്ങനെ അഞ്ച് സീറ്റുകളാണ് ജില്ലയില്‍ ഉളളത്.
അടൂര്‍ സീറ്റ് സി.പി.ഐയുടെയും തിരുവല്ല ജനാതാദളിന്റെയുമാണ്. കോന്നി, റാന്നി, ആറന്മുള സീറ്റുകളില്‍ ഏതെങ്കിലും ഒരു സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് ജില്ലയിലെ മാണി വിഭാഗം. റാന്നി സീറ്റില്‍ ആദ്യം തന്നെ മാണി ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ സീറ്റ് വിട്ടുതരില്ലെന്ന നിലപാടാണ് സിപിഎമ്മിനുളളത്.
കഴിഞ്ഞ 5 ടേമായി സി.പി.എം വിജയിച്ചിട്ടുളള റാന്നി സിപിഎമ്മിന്റെ സംസ്ഥാനത്തെ വിജയസാധ്യത ഉളള സീറ്റുകളില്‍ ഒന്നാണ്. അവിടെ സിറ്റിംഗ് എം.എല്‍.എ രാജു ഏബ്രഹാമിനെ മാറ്റി ഒരു പരീക്ഷണത്തിനും സി.പി.എം തയ്യാറല്ല. റാന്നിയില്ലെങ്കില് കോന്നിയോ ആറന്മുളയോ വേണമെന്ന നിലപാട് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ആവശ്യം.
ഈ രണ്ട് മണ്ഡലങ്ങളിലും തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്നും കേരളാ കോണ്‍ഗ്രസ് എംപറയുന്നു. യുഡി..എഫില്‍ ജോസ് വിഭാഗത്തിന് റാന്നിയോ ,തിരുവല്ലയോ ലഭിക്കുന്ന സാഹചര്യത്തില്‍ ജില്ലിയില്‍ മാണ് വിഭാഗത്തിന് സീറ്റില്ലാതിരുന്നാല് പാര്‍ട്ടിയുടെ മുന്നോട്ടുളള പോക്കിന്
ഇത് തടസ്സമാകുമെന്നും ജില്ലാ നേതാക്കള്‍ പറയുന്നു. കോന്നി മണ്ഡലത്തില്‍ ശക്തമായ പാര്‍ട്ടി സംവിധാനം മാണി ഗ്രൂപ്പിന് ഉണ്ട്.
ആകെ വോട്ടര്‍മാരില്‍ 40 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളാണ് കോന്നിയില്‍ .മാണ്ി ഗ്രൂപ്പിന് കോന്നി ലഭിച്ചാല്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് മാണി
കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതുപോലെ തന്നെ ആറന്മുളയിലും വലിയ സംഘടനാശേഷി മാണി വിഭാഗത്തിനുണ്ട്. കേരളാ കോണ്‍ഗ്രസ് ജില്ല്ാ പ്രസിഡന്റ് എന്‍.എം രാജു സംസ്ഥാന കമ്മിറ്റി അംഗം പികെ ജേക്കബ്ബ് എന്നിവരുടെ പേരുകളാണ് പ്രധാനമായും ഈ രണ്ട് മണ്ഡലങ്ങളിലും ഉയരുന്നത്.