കുറ്റ്യാടി എംഎല് എ കെപി കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എയ്ക്കെതിരെ സിപിഎം നടപടി. പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് കുഞ്ഞഹമ്മദ് കുട്ടിയെ പുറത്താക്കി. നടപടിക്കെതിരെ കുഞ്ഞഹമ്മദ് കുട്ടി അപ്പീല്‍ നല്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ എംഎല്‍എ പങ്കാളി ആയതിനാലാണ് നടപടി. കുറ്റ്യാടിയിലെ വിമതനീക്കത്തെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞഹമ്മദ് കുട്ടിക്കെതിരായ നടപടി. അന്വേഷണകമ്മീഷന് വയ്ക്കുകയോ എംഎല്‍എയ്ക്കെതിരായ റിപ്പോര്‍ട്ടുകള്‍ ഇല്ലാതെയോ ആണ് നടപടി.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സീറ്റ് നല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെയാണ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ കുറ്റ്യാടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കുറ്റ്യാടിക്ക് പുറമെ പൊന്നാനിയിലും ഇത്തരത്തില്‍ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധത്തിനെ തുടര്‍ന്നാണ് കുറ്റ്യാടി സീറ്റി സിപിഎമ്മിന് വിട്ടു നല്കാന് കേരളാ കോണ്‍ഗ്രസ് എം തീരുമാനിച്ചത്. അങ്ങനെയാണ് കുഞ്ഞഹമ്മദ് കുട്ടി കുറ്റ്യാടിയില്‍ മത്സരിക്കുന്നതും എംഎല്‍എ ആകുന്നതും.