Home KERALA ചെങ്കോട്ടയുടെ മാതൃകയിൽ സിപിഎം സമ്മേളനവേദി

ചെങ്കോട്ടയുടെ മാതൃകയിൽ സിപിഎം സമ്മേളനവേദി

കൊച്ചി : ചെങ്കോട്ടയുടെ മാതൃകയിൽ മറൈൻ ഡ്രൈവിലെ സിപിഐ(എം ) സമ്മേളനവേദി. ചുറ്റും ചെങ്കോട്ടയുടെ മതി​ലി​ന്റെ മാതൃകയി​ൽ കെട്ടിമറച്ചി​ട്ടുണ്ട്. ചെങ്കോട്ടയുടെ അങ്കണത്തി​നു സമാനമാണ് പ്രതി​നി​ധി​ സമ്മേളനം നടക്കുന്ന ബി​.രാഘവൻ നഗർ. തട്ടുതട്ടായി ഇരി​പ്പി​ടങ്ങൾ.400 പേരാണ് പ്രതി​നി​ധി​കൾ. പുറമേ സംസ്ഥാന കമ്മി​റ്റി​ നി​യോഗി​ച്ച 23 നി​രീക്ഷകരും സംസ്ഥാന കമ്മി​റ്റി​യംഗങ്ങളും നാലു ദി​വസം ഇവി​ടെ ചെലവഴി​ക്കും. ഒന്നിന് പതാക ഉയർത്തലി​നു ശേഷമാകും സമ്മേളനത്തി​ന്റെ ഭാഗമായ വി​വി​ധ കമ്മി​റ്റി​യംഗങ്ങളെ തി​രഞ്ഞെടുക്കുക.

നാലിന് ഉച്ചയ്ക്ക് സംസ്ഥാന കമ്മി​റ്റി​ തി​രഞ്ഞെടുപ്പു വരെ പാർട്ടി​യുടെ സംസ്ഥാനത്തെ ഗതി ​നി​ർണയി​ക്കുന്ന ചർച്ചകൾക്ക് ഇവി​ടം സാക്ഷ്യം വഹി​ക്കും.കൊവി​ഡ് പ്രതി​രോധത്തി​നായി​ പ്രത്യേക സംവി​ധാനങ്ങളും വേദി​യി​ൽ ഒരുക്കി​യി​ട്ടുണ്ട്. ബാക്ടീരി​യ, വൈറസ്​നശീകരണത്തി​നുള്ള ഉപകരണം സ്ഥാപി​ച്ചു കഴി​ഞ്ഞു. ഹെലി​പ്പാഡി​ലെ അഭി​മന്യു നഗറി​ലാണ് പൊതുജനങ്ങൾക്ക് പ്രവേശനമുള്ള കലാ,​ സാംസ്കാരി​ക പരി​പാടി​കളും സെമി​നാറുകളും. അടുക്കളയും ഭക്ഷണശാലയും സമ്മേളനസ്ഥലത്തു തന്നെ ഒരുക്കി​യി​ട്ടുണ്ട്. പ്രതിനിധികൾക്ക് താമസ സൗകര്യം മറൈൻ ഡ്രൈവി​നു സമീപമുള്ള 11 ഹോട്ടലുകളി​ൽ.

LEAVE A REPLY

Please enter your comment!
Please enter your name here