Home KERALA സിപിഐ (എം) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് അടൂരിൽ ഇന്ന് തുടക്കമായി

സിപിഐ (എം) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് അടൂരിൽ ഇന്ന് തുടക്കമായി

അടൂർ: സിപിഐ (എം) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് അടൂരിൽ ഇന്ന് തുടക്കമായി.പ്രതിനിധി സമ്മേളനം സിപിഐ (എം) പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.വർഗീയ കോപ്പറേറ്റ് ശക്തികളെ കൂട്ടുപിടിച് കടുത്ത ജന വിരുദ്ധ നയമാണ് മോദി സർക്കാർ രാജ്യത്ത് സ്വീകരിക്കുന്നതെന്നും, ഉറച്ച മതനിരപേക്ഷ നിലപാടുള്ളത് ഇടതു പക്ഷ സർക്കാരിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.ബിജെപി സർക്കാർ രാജ്യത്തെ ഹിന്ദു രാഷ്ട്ര ആക്കാൻ ആണ് ശ്രെമിക്കുന്നത്. അതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആണ് നാം കണ്ടുവരുന്നത്. രാഹുൽ ഗാന്ധിയും കോൺഗ്രസ്സും ബിജെപി യെ സഹായിക്കുകയാണ് ചെയ്യുന്നത് .ഇതോടെ രാജ്യത്തിൻറെ മതേതരത്വ സ്വഭാവത്തെയാണ് മോദി പൊളിച്ചടുക്കുന്നത്. വർഗീയമായി രാജ്യത്തെ തിരിക്കുന്ന നയത്തെ തിരുത്താൻ ഇടതു സർക്കാരിന് സാധിക്കുമെന്നും,ഇടതു പക്ഷ സർക്കാർ പടിപടിയായി കരുത്താർജ്ജിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ.തോമസ് ഐസക്, കെ.കെ ഷൈലജ, ഏ കെ ബാലൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ.ജെ തോമസ്, കെ.എൻ ബാലഗോപാൽ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. രാജു ഏബ്രഹം അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ബി ഹർഷകുമാർ സ്വാഗതം ആശംസിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു റിപ്പേർട്ട് അവതരിപ്പിച്ചു. മൂന്നു ദിവസത്തെ സമ്മേളനത്തിന് സമാപനം കുറിച്ച് 29ന് ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.11 ഏരിയകളെ പ്രതിനിധീകരിച്ച് 130 പ്രതിനിധികളും 33 ജില്ലാ കമ്മിറ്റിയംഗ ങ്ങളും ജില്ലയിൽ നിന്നുള്ള രണ്ട് സംസ്ഥാനകമ്മിറ്റിയംഗങ്ങളും ഉൾപ്പടെ 185 പ്രതിനിധികകൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here