Home Health കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കുറയ്ക്കാനാകില്ലെന്ന് വിദഗദ്ധ സമിതി

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കുറയ്ക്കാനാകില്ലെന്ന് വിദഗദ്ധ സമിതി

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കുറയ്ക്കാനാകില്ലെന്നും പന്ത്രണ്ട് ആഴ്ചയായി തുടരുമെന്നും വിദഗദ്ധ സമിതി. വാക്‌സിന്‍ ഇടവേള കുറയ്ക്കാമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ് അപ്പീൽ സമർപ്പിച്ചത്.

വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടയിരുന്നു. കോടതി ഇടപെട്ടാൽ ഫലപ്രദമായ രീതിയിൽ വാക്‌സിൻ വിതരണം സാധിക്കില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 84 ദിവസത്തെ ഇടവേളയെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി ആണ് കേരള ഹൈക്കോടതി കുറച്ച് ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here