Home KERALA രാജ്യത്ത് കൊവിഡ് കേസുകള്‍ ഏഴ് ലക്ഷം കടന്നു; മരണം ഇരുപതിനായിരവും

രാജ്യത്ത് കൊവിഡ് കേസുകള്‍ ഏഴ് ലക്ഷം കടന്നു; മരണം ഇരുപതിനായിരവും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഏഴു ലക്ഷം കടന്നു. തിങ്കളാഴ്ച 22,252 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 467 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,19,665ആയി. 20,160 പേര്‍ ഇതുവരെ മരണമടഞ്ഞു.

രോഗബാധിതരില്‍ 4,39,948 പേര്‍ രോഗമുക്തരായി. 2,59,557 പേര്‍ ചികിത്സയില്‍ തുടരുകയാണ്. രാജ്യത്ത് ഇന്നലെ വരെ 1,02,11,092 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ഐസിഎംആര്‍ വ്യക്തമാക്കി. ഇതില്‍ 2,41,430 എണ്ണം ഇന്നലെ മാത്രമാണ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here