കോവിഡ് വാക്സിന് സ്ലോട്ട് ഇനി വാട്സ്ആപ്പ് വഴിയും ബുക്ക് ചെയ്യാം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം അവസാനത്തോടെ എല്ലാ മുതിര്‍ന്നവര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന് നല്‍കാനാണ് നീക്കം. സൗകര്യത്തിന്റെ ഒരു പുതിയ യുഗം തുറക്കുന്നു. ഇനി മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ ഫോണില്‍ നിന്നും എളുപ്പത്തില്‍ കോവിഡ് വാക്സിന് സ്ലോട്ടുകള്‍ ബുക്ക് ചെയ്യാം’- കേന്ദ്ര ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു.
എങ്ങനെയാണ് വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. +91 9013151515 എന്ന ഫോണ്‍ നമ്പറിലേക്ക് വാട്സ്ആപ്പില്‍ നിന്നും Book Slot എന്ന് സന്ദേശം അയക്കണം. തുടര്‍ന്ന് എസ്എംഎസായി ലഭിക്കുന്ന 6 അക്ക ഒടിപി നമ്പര്‍ ചേര്‍ക്കണം. തുടര്‍ന്ന് വാക്സിനേഷനായുള്ള തിയ്യതി, സ്ഥലം, പിന്‍കോഡ്, ഏത് വാക്സിന് എന്നിവ തെരഞ്ഞെടുക്കാം.
Paving a new era of citizen convenience.
Now, book #COVID19 vaccine slots easily on your phone within minutes.
🔡 Send ‘Book Slot’ to MyGovIndia Corona Helpdesk on WhatsApp
🔢 Verify OTP
📱Follow the stepsBook today: https://t.co/HHgtl990bb
— Mansukh Mandaviya (@mansukhmandviya) August 24, 2021