Home KERALA വാക്‌സിനേഷന്‍ മുന്‍ഗണനയില്‍ സ്വകാര്യ ബസ് തൊഴിലാളികളും അഭിഭാഷകരും

വാക്‌സിനേഷന്‍ മുന്‍ഗണനയില്‍ സ്വകാര്യ ബസ് തൊഴിലാളികളും അഭിഭാഷകരും

വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്കും അഭിഭാഷകര്‍ക്കും കോടതിയില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കും മുന്‍ഗണന ലഭിക്കും. കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ആശുപത്രികളെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ പോകാനുള്ള കോവാക്‌സന്‍ എടുത്തവര്‍ക്ക് ഇതില്‍ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ കോവാക്‌സിന് അംഗീകാരം ഇല്ലാത്തതിനാല്‍ ആണ് ആശയക്കുഴപ്പം. സി കാറ്റഗറി കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളില്‍ റസ്പിറേറ്ററി തെറാപ്പിസ്റ്റുകളെ നിയോഗിക്കണമോ എന്ന് പരിശോധിക്കാനും മുഖ്യമന്ത്രി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here