Home Health കോവിഡ് പരിശോധന ഇനി സ്വയം ചെയ്യാം, ഐസിഎംആര്‍ അംഗീകാരം, കിറ്റുകള്‍ ഉടന്‍ വിപണിയില്‍ എത്തും

കോവിഡ് പരിശോധന ഇനി സ്വയം ചെയ്യാം, ഐസിഎംആര്‍ അംഗീകാരം, കിറ്റുകള്‍ ഉടന്‍ വിപണിയില്‍ എത്തും

കോവിഡ് രോഗം നിര്‍ണയിക്കാനുള്ള പരിശോധന സ്വയം വീടുകളില്‍ നടത്താന്‍ അനുമതി ആയി. ഐസിഎംആര്‍ ആണ് അനുമതി നല്‍കിയത്. ഇതിനായുള്ള കിറ്റ് അധികം വൈകാതെ തന്നെ വിപണിയില്‍ ലഭ്യമാകും. മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് തന്നെയാകും ഇത്. മൊബൈല്‍ ഡിസ്‌കവറി സൊല്യൂഷന്‍സാണ് കിറ്റ് ഇന്ത്യയില്‍ എത്തിക്കുന്നത്.

ആന്റിജന്‍ ടെസ്റ്റിനാണ് അനുമതി ഉള്ളത്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ( റാറ്റ് ) ആണ് ലഭ്യമാകുക. പരിശോധന എങ്ങനെ നടത്തണമെന്ന് അറിയാന്‍ മൊബൈല്‍ ആപ്പ് സഹായിക്കും. കിറ്റ് ഉപയോഗിക്കുന്നവര്‍ മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ ആണ് പരിശോധനാഫലം അറിയിക്കേണ്ടത്. അതേ സമയം, രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രം ഇന്നും ചര്‍ച്ച നടത്തും വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here