Home Health ശുഭവാര്‍ത്ത, കോവിഡ് ഗുളികകള്‍ ഉടനെന്ന്‌ ഫൈസര്‍

ശുഭവാര്‍ത്ത, കോവിഡ് ഗുളികകള്‍ ഉടനെന്ന്‌ ഫൈസര്‍

ലോകമാകമാനം ഒന്നിച്ച് നേരിടുന്ന കോവിഡ് പ്രതിസന്ധിയ്ക്കിടെ മറ്റൊരു ശുഭവാര്‍ത്തയുമായി മരുന്ന് നിര്‍മാണ കമ്പനിയായ ഫൈസര്‍ രംഗത്ത്. കോവിഡ് പ്രതിരോധ ഗുളികകള്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തിക്കുമെന്നാണ് അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ അവകാശവാദം. പ്രോട്ടീസ് ഇന്‍ഹിബിറ്റര്‍ എന്ന മരുന്ന് ഗണത്തില്‍ പെടുന്നവയാകും ഇവ. മനുഷ്യകോശങ്ങളിലെ വൈറസിന്റെ പ്രവര്‍ത്തനം നേരിട്ട് തടയാന്‍ പ്രാപ്തിയുള്ളവയാകും പുതിയ മരുന്നെന്ന് ഫൈസര്‍ ഫാര്‍മസ്യൂട്ടിക്കല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബര്‍ല അറിയിച്ചു. മരുന്നിന്റെ പ്രാരംഭഘട്ട ക്ലിനിക്കല്‍ പരീക്ഷണം മാര്‍ച്ചില്‍ തന്നെ തുടങ്ങി കഴിഞ്ഞു. പരീക്ഷണഘട്ടങ്ങള്‍ വിജയിക്കുകയും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിക്കുകയും ചെയ്യുന്ന പക്ഷം ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയില്‍ മരുന്ന് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എയിഡ്‌സ്, ഹെപ്പറ്റിറ്റിസ് സി തുടങ്ങിയ വൈറസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മരുന്നുകളാണ് പ്രോട്ടീസ് ഇന്‍ഹിബിറ്റര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇപ്പോള്‍ വിപണിയിലുള്ള ഫൈസറിന്റെ കോവിഡ് വാക്‌സിനുകള്‍ പന്ത്രണ്ട് മുതല്‍ പതിനഞ്ച് വരെയുള്ള കുട്ടികള്‍ക്ക് നല്‍കാനാകുമെന്ന് എഫ്ഡിഎയെ കമ്പനി അറിയിച്ചു കഴിഞ്ഞു. ആറ് മാസം മുതല്‍ പതിനൊന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള കോവിഡ് വാക്‌സിന്‍ നിര്‍മാണവും കമ്പനി ഇപ്പോള്‍ നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here