Home KERALA അതീവ ജാഗ്രതയില്‍ പത്തനംതിട്ട; എല്‍പി, യുപി സ്‌കൂളുകള്‍ രണ്ടാഴ്ച അടച്ചിടും; ഓമല്ലൂര്‍ വയല്‍വാണിഭം...

അതീവ ജാഗ്രതയില്‍ പത്തനംതിട്ട; എല്‍പി, യുപി സ്‌കൂളുകള്‍ രണ്ടാഴ്ച അടച്ചിടും; ഓമല്ലൂര്‍ വയല്‍വാണിഭം റദ്ദാക്കും; മലയാലപ്പുഴ ഉത്സവം ക്ഷേത്രമതില്‍കെട്ടിനു പുറമേ ഉളള പരിപാടികള്‍ റദ്ദ് ചെയ്തു; നാളെ നടക്കാനിരുന്ന പൂരം മാറ്റി

പത്തനംതിട്ട: ജില്ലയിലെ എല്‍പി, യുപി സ്‌കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്കും വിലക്ക്. ഓമല്ലൂരിലെ വയല്‍വാണിഭം റദ്ദാക്കും. ക്ഷേത്രോത്സവങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. അന്നദാനവും സമൂഹസദ്യയും പാടില്ല.മലയാലപ്പുഴ ഉത്സവം ക്ഷേത്രമതില്‍കെട്ടിനു
പുറമേ ഉളള പരിപാടികള്‍ റദ്ദ് ചെയ്തു.
നാളെ നടക്കാനിരുന്ന പൂരവും മാറ്റിയതായി കരഭാരവാഹികള്‍ അറിയിച്ചു
മുസ്ലിം പള്ളികളില്‍ പൊതു ഇടത്തിലെ അംഗശുദ്ധി നിര്‍ത്താനും നിര്‍ദേശം. ശവസംസ്‌കാര ചടങ്ങുകളില്‍ ആളുകളെ കുറയ്ക്കണം. വിവാഹം മാറ്റിവയ്ക്കാനും, രോഗലക്ഷണങ്ങളുള്ളവരെ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here