Home KERALA കോവിഡും ജില്ലകളും ഇന്ന്

കോവിഡും ജില്ലകളും ഇന്ന്

എറണാകുളം: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ദ്ധനവുള്ള എറണാകുളത്ത് ഇന്ന് വാക്‌സിനേഷന്‍ പുനരാരംഭിക്കുന്നു. മണിക്കൂറില്‍ ഇരുപത് പേര്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കും. വാര്‍ഡ് മെംബര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ നി്ന്നുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ ലഭിക്കുക. ലോക്ഡൗണ്‍ നാളെ മുതലാണെങ്കിലും ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്ന് കലക്ടര്‍ എസ്.സുഹാസ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
മലപ്പുറം: ജില്ലയില്‍ പത്ത് സ്ഥലങ്ങളില്‍ കൂടി കഴിഞ്ഞ ദിവസം കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കരുവാരക്കുണ്ട്, മങ്കട, കോട്ടക്കല്‍, കോഡൂര്‍, പൂക്കോട്ടൂര്‍, പൊന്നാനി, ഒതുക്കുങ്ങല്‍, പുല്‍പ്പറ്റ, എടക്കര, മൂര്‍ക്കനാട് എന്നീ പ്രദേശങ്ങളില്‍ ഇന്നലെ രാത്രി 9 മണിക്ക് തുടങ്ങിയ നിരോധനാജ്ഞ 19 വരെ നീളും. ഇവിടങ്ങളിലെ ടിആര്‍പി നിരക്ക് 30 ശതമാനത്തിന് മുകളിലാണ്.
കോഴിക്കോട്: നിലവില്‍ അമ്പതിനായിരത്തിലേറെ കോവിഡ് രോഗികള്‍ ഉള്ള ജില്ല. 28.81 ശതമാനം ആണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. കഴിഞ്ഞ ദിവസം 5700 പുതിയ കോവിഡ് രോഗികളാണ് ജില്ലയില്‍ ഉണ്ടായത്. കോഴിക്കോട് കോര്‍പ്പറേഷന്‍, വടകര, തിരുവള്ളൂര്‍ എന്നിവിടങ്ങളാണ് നിരവില്‍ കോവിഡ് രോഗികള്‍ കൂടുതല്‍ ഉള്ള ക്ലസ്റ്ററുകള്‍.
തിരുവനന്തപുരം: വാക്‌സിനേഷന്‍ ജില്ലയില്‍ ഇന്നും പുരോഗമിക്കുന്നു. 27,006 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ജില്ലയില്‍ വാക്‌സിനേഷന്‍ ലഭിച്ചത്. 3969 പുതിയ കോവിഡ് രോഗികള്‍ ജില്ലയില്‍ സ്ഥിരീകരിച്ചിരുന്നു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
പത്തനംതിട്ട: ഒമ്പത് കോവിഡ് മരണമാണ് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. 9.3 ശതമാനമാണ് ടിപിആര്‍. കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കായി ജില്ലയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. 04682 228220 എന്ന നമ്പറില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്. രോഗികളുടെ വിവരാന്വേഷണത്തിനുള്ള ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ 8281574208, 9447983164, 7909220168.

LEAVE A REPLY

Please enter your comment!
Please enter your name here