Home Top News കോവിഡ് വ്യാപനം; കേരളം വീണ്ടും നിയന്ത്രണത്തിലേക്ക്; പൊതുചടങ്ങ് രണ്ടുമണിക്കൂര്‍ മാത്രം; കടകള്‍ രാത്രി...

കോവിഡ് വ്യാപനം; കേരളം വീണ്ടും നിയന്ത്രണത്തിലേക്ക്; പൊതുചടങ്ങ് രണ്ടുമണിക്കൂര്‍ മാത്രം; കടകള്‍ രാത്രി ഒമ്പതിന് അടയ്ക്കണം

 

തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും കൂടിയതോടെ പൊതുപരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുപരിപാടികളുടെ സമയം രണ്ടു മണിക്കൂറും പങ്കെടുക്കുന്നവരുടെ എണ്ണം 200 ആയും നിജപ്പെടുത്തി. അടച്ചിട്ട മുറിയിലാണ് ചടങ്ങെങ്കില്‍ നൂറുപേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ഹോട്ടലുകളും കടകളും രാത്രി ഒമ്പതിന് അടയ്ക്കണം. ഹോട്ടലുകളില്‍ പകുതി ആളുകളെമാത്രമേ പ്രവേശിപ്പിക്കാവൂ. പൊതുചടങ്ങുകളില്‍ സദ്യ വിളമ്പരുത്. ഭക്ഷണം പായ്ക്കറ്റുകളില്‍ നല്‍കണം. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകള്‍ നിരോധിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡ് പരിശോധന വര്‍ധിപ്പിക്കും. ജില്ലാ കലക്ടര്‍മാരില്‍നിന്ന് റിപ്പോര്‍ട്ടും തേടി.

LEAVE A REPLY

Please enter your comment!
Please enter your name here