2022 വര്‍ഷവും മാസ്ക് ശീലം മാറ്റാനാകില്ലെന്ന് നീതി ആയോഗ് അംഗം ഡോ.വികെ പോള്‍. കോവിഡിനെ മാറ്റുന്ന മരുന്ന് വരുമ്പോള്‍ മാത്രമേ നിലവിലുള്ള ശീലങ്ങളില്‍ മാറ്റം വരുത്താനാകു എന്ന് അദ്ദേഹം പറഞ്ഞു. വാക്സിനൊപ്പം മരുന്നും പ്രധാനമാണ്. ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ വ്യാപനം തീവ്രമാകുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന് ബൂസ്റ്റര്‍ ഡോസ് ആവശ്യമില്ലെന്നാണ് രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ലാന്‍സെറ്റ് പറയുന്നത്. ചെറിയ പ്രയോജനം ബൂസ്റ്റര്‍ ഡോസ് നല്‍കുമെങ്കിലും വലിയ രീതിയിലുള്ള ഗുണം ലഭിക്കില്ലെന്നാണ് ഗവേഷണ പ്രബന്ധം പറയുന്നത്. കോവിഡ് വാക്സിന് ബൂസ്റ്റര്‍ മുഖ്യ ചര്‍ച്ചയല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേധാവിയും അറിയിച്ചു.