Home Health കേരളത്തിൽ കൊവിഡ് മരണങ്ങൾ കൂടുന്നു; നാല് ജില്ലകളിൽ സ്ഥിതി ഗുരുതരം

കേരളത്തിൽ കൊവിഡ് മരണങ്ങൾ കൂടുന്നു; നാല് ജില്ലകളിൽ സ്ഥിതി ഗുരുതരം

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് മരണങ്ങൾ വർദ്ധിക്കുന്നതായി കേന്ദ്രം. കഴിഞ്ഞ തിങ്കൾ മുതൽ ഡിസംബർ മൂന്ന് വെള്ളിയാഴ്ചയ്ക്കിടെ 2118 കൊവിഡ് മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. തൃശൂർ, കോഴിക്കോട്, മലപ്പുറം, കൊല്ലം ജില്ലകളിലാണ് മരണനിരക്ക് കൂടുതലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യവകുപ്പിനയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.ഒരു മാസത്തിനിടെ കേരളത്തിൽ 1,71, 521 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഒരു മാസത്തെ ആകെ കൊവി‌ഡ് കേസുകളുടെ 55.8 ശതമാനമാണിത്.

സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും കഴിഞ്ഞയാഴ്ച റിപ്പോർട്ട് പുതിയ കൊവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളിൽ റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകൾ ആശങ്ക ഉളവാക്കുന്നുവെന്ന് കേന്ദ്രം വെളിപ്പെടുത്തി.ഒമിക്രോൺ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നിരീക്ഷണവും കർശനമാക്കണമെന്നും പരിശോധന വർദ്ധിപ്പിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.കൊവിഡ് സ്ഥിരീകരിക്കുന്നവർ പതിന്നാല് ദിവസത്തെ ക്വാറന്റൈൻ പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണമെന്നും കേന്ദ്രം നിർദേശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here