Home Editers pick ടോക്യോ ഒളിമ്പിക്‌സ് വില്ലേജില്‍ കോവിഡ് സ്ഥിരീകരിച്ചു

ടോക്യോ ഒളിമ്പിക്‌സ് വില്ലേജില്‍ കോവിഡ് സ്ഥിരീകരിച്ചു

ഒരാഴ്ചയില്‍ താഴെ മാത്രം ഒളിമ്പിക്‌സ് തുടങ്ങാന്‍ ബാക്കി നില്‍ക്കെ ടോക്യോ ഒളിമ്പിക്‌സ് വില്ലേജില്‍ കോവിഡ് സ്ഥിരീകരിച്ചു. ഒളിമ്പിക്‌സ് സംഘാടക സമിതി ഇക്കാര്യം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഔദ്യോഗിക പ്രതിനിധിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഒളിമ്പിക്‌സ് വില്ലേജിന് പുറത്തുള്ള ഹോട്ടലിലാണ് കോവിഡ് പോസിറ്റീവായ ആളെ താമസിപ്പിച്ചിരിക്കുന്നത്. ഒളിമ്പിക്‌സ് ഗ്രാമത്തില്‍ കോവിഡ് പടരുമോ എന്ന് ആശങ്കയുണ്ട്. ഇതിനായുള്ള പ്രതിരോധവും മുന്‍കരുതലും സ്വീകരിച്ച് വരുന്നതായി അധികൃതര്‍ അറിയിച്ചു. ആരോഗ്യ അടിയന്തരാവസ്ഥയാണ് ടോക്യോയില്‍ നിലവില്‍ ഉള്ളത്. കാണികളെ പ്രവേശിപ്പിക്കാതെയുള്ള ഒളിമ്പിക്‌സിനാണ് ഇത്തവണ തിരിതെളിയുക.

ഒളിമ്പിക്‌സിനായുള്ള ഇന്ത്യന്‍ സംഘത്തില്‍ 228 പേരുണ്ട്. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യലും ഉണ്ട്. 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും ഇത്തവണത്തെ ഇന്ത്യന്‍ ടീമിലുണ്ട്. 85 മത്സരഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here