Home Editers pick കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സപ്പിലൂടെയും ലഭിക്കും, ചെയ്യേണ്ടത്

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സപ്പിലൂടെയും ലഭിക്കും, ചെയ്യേണ്ടത്

 

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സപ്പിലൂടെയും ഡൗണ്‍ലോഡ് ചെയ്യാം. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിന്റെ വാട്‌സപ്പില്‍ ഇതിനുള്ള സൗകര്യം ലഭിക്കും. MyGov Corona Helpdesk എന്ന സംവിധാനത്തിലൂടെയാണ് ഇതിനുള്ള സൗകര്യം ഒരുങ്ങിയത്.

9013151515 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്തതിന് ശേഷം ഈ നമ്പറിന്റെ വാട്‌സപ്പില്‍ Download Certificate എന്ന് മെസേജ് അയക്കുക. ഫോണില്‍ ഒടിപി ലഭിക്കും. ഇത് വാട്‌സ്അപ്പില്‍ ഇതേ നമ്പറിലേക്ക് മറുപടിയായി അയക്കുക. ഈ നമ്പറില്‍ കോവിനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ലഭ്യമാകും. ഇതില്‍ ആരുടെ സര്‍ട്ടിഫിക്കറ്റാണോ വേണ്ടത് അവരുടെ പേരിന് നേരെയുള്ള നമ്പര്‍ ടൈപ്പ് ചെയ്താല്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. Menu എന്ന് ടൈപ്പ് ചെയ്താല്‍ മറ്റ് സേവനങ്ങളും ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here