Home Top News സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; 100 പേരെ പരിശോധിച്ചാല്‍ 75 പേര്‍ പോസിറ്റീവ് ആകും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; 100 പേരെ പരിശോധിച്ചാല്‍ 75 പേര്‍ പോസിറ്റീവ് ആകും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. ഇന്നലെ 28,481 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 പിന്നിട്ടു. മൂന്നാഴ്ചയ്ക്കുള്ളിൽ പ്രതിദിന കേസുകൾ അൻപതിനായിരം കടക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 891 ആയി ഉയര്‍ന്നു. കോവിഡ് വന്നവരില്‍ വീണ്ടും വരുന്നവരുടെ നിരക്കുമുയരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാനില്ല. ആന്റിജന്‍ പരിശോധനകള്‍ കൂട്ടാനും ആര്‍ടിപിസിആര്‍ കുറയ്ക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

00 പേരെ പരിശോധിച്ചാല്‍ 75 പേര്‍വരെ പോസിറ്റീവായേക്കാമെന്നാണു നിഗമനം.ഫെബ്രുവരി രണ്ടാംവാരത്തോടെ കണക്കുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തും. തിരുവനന്തപുരത്തും എറണാകുളത്തുമാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇരുജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 കടന്നു.
സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെക്കുറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പങ്കെടുക്കും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ നാളെ ചേരുന്ന അവലോകന യോഗത്തിലായിരിക്കും തീരുമാനമെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here