നെതർലൻഡ്സ് : കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന മൂന്നാഴ്ചത്തേക്ക് നെതർലൻഡ്സിൽ ഭാഗിക ലോക്ഡൗൺ പ്രഖ്യാപിച്ചു. റെസ്റ്റോറന്റുകൾ,കടകൾ, ബാറുകൾ, എന്നിവ രാത്രി എട്ട് മണിക്ക് അടയ്ക്കാനും സാമൂഹിക അകലം തിരിച്ചുകൊണ്ടുവരാനുമാണ് പുതിയ തീരുമാനം. ഇന്നലെ മാത്രം 16000 പേരാണ് രാജ്യത്ത് രോഗബാധിതരായത്. എന്നാൽ, കൊവിഡ് അതിരൂക്ഷമായിരുന്ന സാഹചര്യത്തിൽ പോലും പ്രതിദിനരോഗികളുടെ എണ്ണം പതിമൂവായിരമായിരുന്നു.നിലവിലെ ഈ വർദ്ധനവ് ആശങ്കപ്പെടുത്തുന്നതാണ്. അതേസമയം, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന നെതർലൻഡ്സ്- നോർവേ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കേണ്ടെന്നും തീരുമാനിച്ചു. സർക്കാരിന്റെ നിയന്ത്രണങ്ങൾക്കെതിരെ ജനം തെരുവിലിറങ്ങി. പടക്കം പൊട്ടിച്ചും പൊലീസിന് നേരെ ആക്രമണമഴിച്ചുവിട്ടുമാണ് അവർ പ്രതികരിച്ചത്. ജനസംഖ്യയുടെ 82% പേരും വാക്സീനെടുത്ത രാജ്യമാണ് നെതർലൻഡ്സ്.