പത്തനംതിട്ട: കോവിഡ് രോഗം സ്ഥീരികരിച്ച യുവാവിന്റെ നാടു തന്നെ മാറ്റി ജില്ലാ കലക്ടര്‍ പിബി നൂഹ്. ഇന്നു രാവിലെ കലക്ടര്‍ ജില്ലയിലെ കോവിഡ് രോഗത്തത്തിന്റെ നിലവിലെ സ്ഥിതി വിശദീകരിക്കാന്‍ നടത്തിയ ലൈവിലാണ് രോഗബാധിതനായ യുവാവിനെ മറ്റൊരു സ്ഥലത്തെ താമസക്കാരാനായി ചിത്രീകരിച്ചിരിക്കുന്നത്. പത്തനംതിട്ട മുന്‍സിപ്പാലിയിലെ യുവാവിനെ കലക്ടര്‍
തന്റെ ലൈവിലൂടെ തിരുവല്ല മുന്സിപ്പാലിറ്റിക്കാരനാക്കി. ഇതോടെ ജില്ലാ കലക്ടറുടെ നടപടി വിവാദമാകുകയാണ്. പത്തനംതിട്ട കുലശേഖരപതിയില്‍ ഒരു സ്വകാര്യ വ്യക്തി നടത്തുന്ന ഹോട്ടലിന്റെ ഉദ്ഘാടനത്തിനാണ് കോവിഡ് ബാധിതനായ യുവാവും കലകടറും പങ്കെടുത്തത്. ഇത് സംബന്ധിച്ച് മാതൃമലയാളം വാര്‍ത്തയും നല്‍കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെ കലക്ടര്‍ നടത്തിയ ലൈവിലാണ് ആ യുവാവിനെ തിരുവല്ല സ്വദേശിയാക്കി മാറ്റിയത്. പത്തനംതിട്ട നഗരസഭയിലെ 13 വാര്‍ഡിലെ യുവാവിനെയാണ് ഒറ്റ ദിവസം കൊണ്ട് തിരുവല്ല സ്വദേശിയാക്കിയത്.
രോഗം സ്ഥീരികരിച്ച രോഗിയുടെ സഞ്ചാരപഥം ആരോഗ്യ വകുപ്പ് പുറത്തു വിട്ടപ്പോള്‍ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങ് നല്‍കാത്തതില്‍ ആരോപണം നിലവിലുണ്്. ഹോട്ടല്‍ ഉദ്ഘാടനത്തിന് ആ ദിവസം നിരവധിയാളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ആരെയോ രക്ഷിക്കാനായി ആരോഗ്യവകുപ്പ് ഈ പരിപാടി സഞ്ചാര പഥത്തില്‍ നി്ന്നു മാറ്റിയതോടെ ഇക്കാരണത്താല്‍ തന്നെ സമൂഹവ്യാപനം വര്‍ദ്ധിപ്പിക്കാനുളള സാഹചര്യം പത്തനംതിട്ടയില്‍ കൂടുതലാണ്.
ഹോട്ടലിന്റെ ഉദ്ഘാനത്തിന് രോഗം സ്ഥീരീകരിച്ച യുവാവ് സജീവമായിരുന്നു. ഈ ഉദ്ഘാടനത്തില്‍ പത്തനംതിട്ട നഗരത്തിലെ രാഷ്ട്രീയ -വ്യാപര രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. രോഗം സ്ഥീരീകരിച്ച യുവാവ് ഉദ്ഘാട ചടങ്ങില്‍ പങ്കെടുത്തത് മറട്ടുവെയ്ക്കാന് വലിയ ശ്രമങ്ങള്‍ നന്നു വരികയാണ്. പരിപാടിയില്‍ പങ്കെുത്ത പലരും ക്വാറന്റന്‍ ആകണമെന്നാതാണ് ഇതിന്റെ കാരണം. ജ്ില്ലാ കലക്ടര്‍ അടക്കം ക്വാറന്റന്‍ പോകേണ്ട സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കലക്ടര്‍ രോഗിയുടെ വാസസ്ഥലം തന്നെ മാറ്റിയിരിക്കുന്നത്. രോഗി നല്കിയ പ്രാഥമിക വിവരം അനുസരിച്ചാണ് സഞ്ചാരപഥം തയ്യാറാക്കിയിരിക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ നാലംഗ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മാതൃമലയാളത്തോട് പറഞ്ഞു.