Home KERALA പത്തനംതിട്ടയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച യുവാവ് പങ്കെടുത്ത പരിപാടിയില്‍ ജില്ലാ കലക്ടറും; ആരോഗ്യവകുപ്പ് രോഗിയുടെ...

പത്തനംതിട്ടയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച യുവാവ് പങ്കെടുത്ത പരിപാടിയില്‍ ജില്ലാ കലക്ടറും; ആരോഗ്യവകുപ്പ് രോഗിയുടെ റൂട്ട് മാപ്പിറക്കിയപ്പോള്‍ ജില്ലാ കലക്ടര്‍ പങ്കടുത്ത പരിപാടി മുക്കി; സഞ്ചാരപഥത്തില്‍ നിന്നും 29 ന് നടന്ന ഹോട്ടല്‍ ഉദ്ഘാടനം മുക്കിയതില്‍ ദൂരൂഹതയേറുന്നു; ഇരുവര്‍ക്കൊപ്പം പരിപാടിയില്‍ പത്തനംതിട്ട നഗരസഭാ വൈസ് ചെയര്‍മാനും ക്വാറന്റന്‍ ഇല്ല

പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് രോഗം സ്ഥീരികിച്ച യുവാവുമായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതായി ആരോപണം. ഇതിന്റെ തെളിവുകള്‍ മാതൃമലയാളത്തിന് ലഭിച്ചു. കഴിഞ്ഞ 29 ന് പത്തനംതിട്ട കുലശേഖരപതിയില്‍ പുതിയതായി ആരംഭിച്ച സ്വകാര്യ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിലാണ് കോവിഡ് രോഗം സ്ഥീരീകരിച്ച യുവാവുമായി ജില്ലാ കലകടര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടത. എന്നാല്‍ രോഗം സ്ഥീരികരിച്ച രോഗിയുടെ സഞ്ചാരപഥം ആരോഗ്യ വകുപ്പ് പുറത്തു വിട്ടപ്പോള്‍ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങ് നല്‍കാത്തതില്‍ ദുരൂഹതയേറുന്നു. ഹോട്ടല്‍ ഉദ്ഘാടനത്തിന് ആ ദിവസം നിരവധിയാളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ആരെയോ രക്ഷിക്കാനായി ആരോഗ്യവകുപ്പ് ഈ പരിപാടി സഞ്ചാര പഥത്തില്‍ നി്ന്നു മാറ്റിയതോടെ ഇക്കാരണത്താല്‍ തന്നെ സമൂഹവ്യാപനം വര്‍ദ്ധിപ്പിക്കാനുളള സാഹചര്യം പത്തനംതിട്ടയില്‍ കൂടുതലാണ്. ഹോട്ടലിന്റെ ഉദ്ഘാനത്തിന് രോഗം സ്ഥീരീകരിച്ച യുവാവ് സജീവമായിരുന്നു. ഈ ഉദ്ഘാടനത്തില്‍ പത്തനംതിട്ട നഗരത്തിലെ രാഷ്ട്രീയ -വ്യാപര രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. രോഗം സ്ഥീരീകരിച്ച യുവാവ് ഉദ്ഘാട ചടങ്ങില്‍ പങ്കെടുത്തത് മറട്ടുവെയ്ക്കാന്‍ വലിയ ശ്രമങ്ങള്‍ നന്നു വരികയാണ്. പരിപാടിയില്‍ പങ്കെുത്ത പലരും ക്വാറന്റന്‍ ആകണമെന്നാതാണ് ഇതിന്റെ കാരണം.
ജൂണ്‍ 19 മുതലുളള ഇയാളുടെ സഞ്ചാരപഥമാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ഇതിലാണ് ജൂണ്‍ 29 ന്റെ പരിപാടി മുക്കിയത്. ഇതേ പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാവും പത്തനംതിട്ട നഗരസഭാ വൈസ് ചെര്‍മാന്‍ സഹീറും ക്വാറന്‍രീന്‍ പോകാന്‍ തയ്യാറായിട്ടില്ല. ഇതിനാവശ്യമായ യാതൊരു നിര്‍ദ്ദേശവും ജില്ലാ ഭരണകൂടം നല്‍കാത്തത്തും ദൂരൂഹത വര്‍ദ്ധിപ്പിക്കുന്നു.
രോഗം സ്ഥീരികരിച്ച ഇയാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സമ്പര്‍ക്ക പരിശോധന നടന്നുവരികയാണ്.

എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ ഇയാള്‍ പല സമരപരിപാടികളിലും എസ്.എസ്.എല്‍സി വിദ്യാര്‍ഥികളുടെ അനുമോദന യോഗത്തിലും പള്ളിയിലും മാധ്യമസ്ഥാപനങ്ങളിലും എത്തിയിരുന്നതായി റൂട്ട് മാപ്പ് വ്യക്തമാക്കുന്നു. സ്വന്തം ബേക്കറിയില്‍ നിരവധി ദിവസം ഉണ്ടായിരുന്നതായും അറിയുന്നു.പത്തനംതിട്ട നഗരത്തിലെത്തുന്ന ജനങ്ങള്‍ കാല്‍നടയായി യാത്ര ചെയ്യുന്ന ഭാഗത്താണ് ഇയാളുടെ ബോക്കറി പ്രവര്‍ത്തിക്കുന്നത്. മാതാവ് നടത്തുന്ന റേഷന്‍ കടയിലും ഇയാള്‍ ദിവസവും എത്താറുണ്ട്.
ജൂണ്‍ 19ന് സ്റ്റേറ്റ് ട്രേഡ് യൂണിയന്‍ മീറ്റിങ്, 20ന് പത്തനംതിട്ടയിലെ എഎന്‍കെ ബേക്കറി, 24ന് പത്തനംതിട്ടയില്‍ നടന്ന പ്രവാസി ലീഗ് പൊതുയോഗം, തുടര്‍ന്നുള്ള നാല് ദിവസം എഎന്‍കെ ബേക്കറി, 26ന് പകല്‍ 12.30ന് കുലശേഖരപതി മദീന പള്ളി, 27,28,29 തീയതികളില്‍ എഎന്‍കെ ബേക്കറി, 30ന് പകല്‍ 11ന് കലക്ടറേറ്റ് പടിക്കല്‍ സ്വതന്ത്ര തൊഴിലാളി പ്രതിഷേധ യോഗം, പകല്‍ രണ്ടിന് എസ്എസ്എല്‍സി വിജയികള്‍ക്ക് കുലശേഖരപതിയില്‍ അനുമോദന യോഗം, ജൂലൈ ഒന്നിന് കണ്ണങ്കരയില്‍ നടന്ന മുസ്ലീംലീഗ് പ്രതിഷേധ യോഗം , ജൂലൈ രണ്ടിന് 11.30 മുതല്‍ എംഎസ്എഫ് പ്രതിഷേധ യോഗം, 12.30ന് ജവഹര്‍ ബാലവേദി സ്വീകരണം, പകല്‍ 3ന് ചന്ദനാ സ്റ്റുഡിയോ, വൈകിട്ട് 4.30ന് വെട്ടിപ്പുറത്തെ ടൂ വീലര്‍ വര്‍ക്ക്‌ഷോപ്പ്, വൈകിട്ട് അഞ്ചിന് മലയാള മനോരമ, 5.15ന് മാതൃഭൂമി, 5.25ന് മാധ്യമം, രാത്രി 11.45ന് പീപ്പിള്‍സ്‌ക്ലീനിക് ആശുപത്രി എന്നിവിടങ്ങളിലാണ് ഇയാളുടെ റൂട്ട് മാപ്പ്. ജൂലൈ മൂന്നിനാണ് സ്രവ പരിശോധന നടത്തിയത്.
കോവിഡ് വ്യാപനത്തിന് ശേഷം വിദേശത്തു നിന്നു എത്തിയവരെ സ്വീകരിക്കാന്‍ ജില്ലാ കലകടര്‍ എത്തിയതും നേരത്തെ വിവാദമായിരുന്നു. വേണ്ടത്ര സുരക്ഷാ കരുതലുകളില്ലാതെ വിദേശത്തു നിന്നെത്തിയവരെ കഴിഞ്ഞയിടെ ജില്ലാ കലക്ടര്‍ പിബി നൂഹ് പത്തനംതിട്ടിയില്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. ആ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് തൊട്ടടുത്ത ദിവസം തന്നെ പരിശോധനയില്‍ കോവിഡ് സ്്ഥീരികരിച്ചിരുന്നു. തുടര്‍ന്ന് കലക്ര്# ക്വാറന്റന്‍ ആകണമെന്നാവശ്യം അദ്ദേഹം തളളുകയും മന്ത്രിമാരടക്കം പങ്കെടുത്ത എല്ലാ പരിപാടികളിലും പങ്കെടുക്കയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here