Home Top News കൊവിഡ് വ്യാപനം;യാത്രാവിലക്ക് കടുപ്പിച്ച് ന്യൂസിലാന്റ്; ഇന്ത്യയിലുള്ള സ്വന്തം പൗരന്‍മാര്‍ പോലും ഇപ്പോള്‍ തിരികെ വരേണ്ട

കൊവിഡ് വ്യാപനം;യാത്രാവിലക്ക് കടുപ്പിച്ച് ന്യൂസിലാന്റ്; ഇന്ത്യയിലുള്ള സ്വന്തം പൗരന്‍മാര്‍ പോലും ഇപ്പോള്‍ തിരികെ വരേണ്ട

 

വെല്ലിംഗ്ടണ്‍ : ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസീലന്‍ഡ് താല്‍ക്കാലിക യാത്രാവിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ്. ഇന്ത്യയിലുള്ള സ്വന്തം പൗരന്‍മാര്‍ പോലും ഇപ്പോള്‍ മാതൃരാജ്യത്തിലേക്ക് തിരികെ വരേണ്ട എന്ന നിലപാടാണ് ന്യൂസിലാന്റ് സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ന്യൂസിലാന്റില്‍ ഇരുപത്തിമൂന്ന് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ പതിനേഴെണ്ണവും ഇന്ത്യയില്‍ നിന്നും എത്തിയവര്‍ക്കായിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ന്യൂസിലാന്റിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ ഓക്ക്‌ലാന്‍ഡില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ നാല് ദിവസമായി കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ ഒരു ലക്ഷത്തിനും മുകളിലാണ്.

ഇന്ന് ഒന്നേകാല്‍ ലക്ഷത്തിനും മുകളിലാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് നാല് സംസ്ഥാനങ്ങള്‍ കൊവിഡ് വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി ആശങ്കപ്പെടുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും ഇക്കാര്യം ഔദ്യോഗികമായി കേന്ദ്രത്തെ ധരിപ്പിച്ചിരുന്നു. ഛത്തീസ്ഗഡും, ഒഡീഷയും സമാനമായ ക്ഷാമം നേരിടുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാഷ വാക്‌സിന്‍ ക്ഷാമമില്ലെന്നും, ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും കേന്ദ്രം കഴിഞ്ഞ ദിവസംവ്യക്തമാക്കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here