Home NATIONAL ഭീഷണിയായി പുതിയ കോവിഡ് വകഭേദം; ഇന്ത്യയിലും ജാഗ്രത

ഭീഷണിയായി പുതിയ കോവിഡ് വകഭേദം; ഇന്ത്യയിലും ജാഗ്രത

ന്യൂ‍ഡൽഹി: കോവഡിന്റെ പുതിയ വകഭേദത്തിൽ ഭയന്ന് ജനങ്ങൾ. ദക്ഷിണാഫ്രിക്കയിലും ബോട്‍സ്വാനയിലും സ്ഥിരീകരിച്ച പുതിയ കോവിഡ് വകഭേദത്തിനെതിരെ അടിയന്തര നടപടിയെടുക്കാൻ ഒരുങ്ങിലോകാരോഗ്യ സംഘടന. ഉദ്യോഗസ്ഥർ വ്യാഴാഴ്ച വിഷയം ചർച്ച ചെയ്തു. വെള്ളിയാഴ്ച വീണ്ടും യോഗം ചേരും. പുതിയ വകഭേദത്തിന്റെ ജനിതക വ്യതിയാനം അസാധാരണമാംവിധം അധികമെന്നാണു വിദഗ്ധരുടെ മുന്നറിയിപ്പ്. എച്ച്ഐവി പോലുള്ള രോഗബാധയാൽ വലയുന്ന ആളില്‍ വൈറസ് ബാധിച്ചപ്പോഴായിരിക്കാം പുതിയ വകഭേദം രൂപം കൊണ്ടതെന്ന് യുസിഎൽ ജനിറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫ്രാൻകോയിസ് ബലോക്സ് പ്രതികരിച്ചു. ബി.1.1529 വകഭേദത്തിന്റെ നൂറിലേറെ പുതിയ കേസുകളാണു ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തത്.അസാധാരണമാം വിധം വ്യതിയാനം സംഭവിച്ച വകഭേദമാണിതെന്നും സാഹചര്യം വളരെ വ്യത്യസ്തമാണെന്നും ദക്ഷിണാഫ്രിക്കൻ സര്‍വകലാശാലകളിലെ ബയോ ഇൻഫര്‍മാറ്റിക്സ് പ്രഫസർ ടുലിയോ ഡെ ഒളിവേര പ്രതികരിച്ചു.

പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാർക്കുള്ള പരിശോധന ഇന്ത്യ ശക്തമാക്കി. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്‌സ്വാന എന്നീ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർക്കുള്ള പരിശോധന കർശനമാക്കാനാണു കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയത്. കോവിഡ് പോസിറ്റീവ് ആകുന്ന യാത്രക്കാരുടെ സാംപിളുകൾ ഉടൻ തന്നെ ജീനോം സീക്വൻസിങ് ലാബുകളിലേക്കു അയച്ചിട്ടുണ്ടെന്നു ഉറപ്പാക്കണമെന്നു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here