Home NATIONAL രാജ്യത്ത് 9,309 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 87 മരണം

രാജ്യത്ത് 9,309 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 87 മരണം

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,309 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 87 പേരാണ് ഇന്നലെ മരണമടഞ്ഞത്. 15,858 പേര്‍ ഇന്നലെ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇതുവരെ 1,08,80,603 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,05,89,230 പേര്‍ രോഗമുക്തരായി. 1,55,447 പേര്‍ മരണമടഞ്ഞു. നിലവില്‍ 1,35,926 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 75,05,010 പേര്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം വിദേശത്ത് 2000ല്‍ ഏറെ ഇന്ത്യന്‍ പൗരന്മാര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞതായി സര്‍ക്കാര്‍ ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here