Home Top News സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേര്‍ക്കും കോഴിക്കോട് ...

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കും. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് അസുഖ ബാധിതനായ ആള്‍ വിദേശത്തു നിന്ന് വന്നതാണ്.

കാസര്‍കോട് ജില്ലയില്‍ രണ്ടു പേര്‍ക്ക് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായി. ഇതുവരെ 399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 140 പേര്‍ ചികിത്സയിലാണ്.
67,190 പേരാണ് നിരീക്ഷണത്തിലുള്ളത്. 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,774 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,763 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here