Home Medical കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷിക്കും, അനുമതി ലഭിച്ചു

കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷിക്കും, അനുമതി ലഭിച്ചു

രണ്ട് വയസ്സിനും പതിനെട്ട് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ കോവാക്‌സിന് അനുമതി. സബ്ജക്ട് എക്‌സ്പര്‍ട്ട് കമ്മിറ്റിയാണ് അനുമതി നല്‍കിയത്. ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സിന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ്. അതേ സമയം ഓരോ ഘട്ടത്തിന്റെ ഫലം അറിഞ്ഞതിന് ശേഷം മാത്രമേ അടുത്ത ഘട്ടം തുടങ്ങാവു എന്ന നിബന്ധന ഉണ്ട്.

കൂടുതല്‍ കോവാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്. രണ്ടാം ഘട്ട പട്ടികയാണ് കമ്പനി പുറത്തിറക്കിയത്. തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെ പതിനെട്ട് സംസ്ഥാനങ്ങളില്‍ കോവാക്‌സിന്‍ എത്തും. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കോവാക്‌സിന്‍ ഉടന്‍ ലഭിക്കില്ല. ഇതേ സമയം, ചില സംസ്ഥാനങ്ങള്‍ തങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നുവെന്നും മതിയായ ജീവനക്കാരുടെ അഭാവം ബാധിക്കുന്നുവെന്നും ഭാരത് ബയോടെക് പറയുന്നു. അമ്പത് ശതമാനം ജീവനക്കാരും കോവിഡ് കാരണം അവധിയിലാണെന്നും കമ്പനി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here