കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍ ലഭിക്കും. ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ശാസ്ത്രഞ്ജ സൗമ്യ സ്വാമിനാഥന് ആണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര ഉപയോഗത്തിനായി ഓഗസ്റ്റില്‍ വാക്സിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് വാക്സിനാണ് കോവാക്സിന്. ഇതിന്റെ മൂന്നാം ഘട്ട പരീക്ഷണ റിസള്‍ട്ടും വിശദാംങ്ങളും പ്രതീക്ഷ നല്‍കുന്നതാണെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് കോവാക്സിന് നിര്‍മിച്ചത്.