Home KERALA തിങ്കളാഴ്ച മുതല്‍ കീഴ്ക്കോടതികള്‍ പ്രവര്‍ത്തിച്ചുതുടങ്ങും; റെഡ്സോണിലും ഹോട്ട്സ്പോട്ടിലും പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല; ഹൈക്കോടതി...

തിങ്കളാഴ്ച മുതല്‍ കീഴ്ക്കോടതികള്‍ പ്രവര്‍ത്തിച്ചുതുടങ്ങും; റെഡ്സോണിലും ഹോട്ട്സ്പോട്ടിലും പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല; ഹൈക്കോടതി മാര്‍ഗ്ഗരേഖയായി

 

കൊച്ചി: തിങ്കളാഴ്ച മുതല്‍ കേരളത്തിലെ കീഴ്ക്കോടതികള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കേരളത്തിലെ കീഴ്ക്കോടതികളുടെ പ്രവര്‍ത്തനത്തിന് ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം റെഡ്സോണിലും ഹോട്ട്സ്പോട്ടിലും പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല.

ജഡ്ജി അടക്കം പത്ത് പേര്‍ മാത്രമേ കോടതി മുറിയില്‍ ഉണ്ടാകാവൂ എന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശം. കോടതി മുറിയില്‍ സാമൂഹിക അലം പാലിക്കുന്നുണ്ടെന്ന ഉറപ്പുവരുത്തണം. കേസുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും കോടതിയിലേക്ക് പ്രവേശനം അനുവദിക്കുകയെന്നും മാര്‍ഗ്ഗരേഖ വ്യക്തമാക്കി.

അത്യാവശ്യ ഘട്ടങ്ങളിലൊഴികെ വ്യക്തികളോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കരുത്. അഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള കേസുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മാഗ്ഗരേഖ നിര്‍ദ്ദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here