Home Business രാത്രിയില്‍ പാലത്തില്‍ നിന്ന് പരിസരം മറന്ന് ചുംമ്പനം; ബാലന്‍സ് തെറ്റി നിലംപതിച്ച ...

രാത്രിയില്‍ പാലത്തില്‍ നിന്ന് പരിസരം മറന്ന് ചുംമ്പനം; ബാലന്‍സ് തെറ്റി നിലംപതിച്ച ദമ്പതികള്‍ തലയോട് തകര്‍ന്ന് മരിച്ചു

പരിസരം മറന്ന് ചുംബിക്കുന്നതിനിടെ പാലത്തില്‍ നിന്ന് കാല്‍വഴുതി വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പെറുവിലാണ് സംഭവം. നൈറ്റ് ഔട്ടിങിന് പോയ മെയ്ബത്ത്-ഹെക്റ്റര്‍ ദമ്പതികളാണ് ചുംബിക്കുന്നതിനിടെ നിലതെറ്റിവീണ് മരിച്ചത്.

രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം. നൈറ്റ് €ബില്‍ നിന്ന് തിരിച്ച് വീട്ടിലേയ്ക്ക് പോകുന്ന വഴി വീടിന് സമീപത്തുള്ള പാലത്തില്‍ വണ്ടി നിര്‍ത്തി ഇരുവരും ചുംബിക്കുകയായിരുന്നു. മെയ്ബത്ത് പാലത്തിന് മുകളിലുള്ള കൈവരിയില്‍ കയറി ഇരിക്കുകയും ഹെക്റ്റര്‍ നില്‍ക്കുകയുമായിരുന്നു.

ചുംബനത്തിനിടെ കാലുകള്‍ കൊണ്ട് ഹെക്റ്ററിനെ ചുറ്റിപ്പിടിക്കുന്നതിന് ഇടയില്‍ മെയ്ബത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് അവര്‍ പിറകോട്ട് മറിഞ്ഞു. ഇതോടെ ഹെക്ടറിന്റെ കാലുകള്‍ നിലത്ത് നിന്നും ഉയരുകയും ഇരുവരും പാലത്തില്‍ നിന്നും 50 അടി താഴ്ചയിലേയ്ക്ക് വീഴുകയുമായിരുന്നു. സിസി ടിവിയില്‍ നിന്നാണ് ഈ ദാരുണ മരണത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.

മെയ്ബത്ത് സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഹെക്റ്ററിന്റെ ജീവന്‍ രക്ഷിക്കാനായില്ല. തലയോട് തകര്‍ന്നാണ് ഇരുവരുടെയും മരണം.

LEAVE A REPLY

Please enter your comment!
Please enter your name here