ന്യൂയോര്‍ക്ക്: കോവിഡ്-19ന് എതിരായ വാക്സിന് സെപ്റ്റംബറോടെ സജ്ജമാകുമെന്ന് ഓക്സ്ഫോര്‍ഡ് സർവകലാശാലയിലെ ഗവേഷകരുടെ അവകാശവാദം. തങ്ങളുടെ വാക്സിന് ഫലപ്രദമാകുമെന്ന് 80 ശതമാനത്തോളം ആത്മവിശ്വാസമുണ്ടെന്നും വാക്സിന് ഗവേഷണ ടീമിലുള്ള പ്രൊഫ.സാറാ ഗില്‍ബര്‍ട്ട് പറഞ്ഞു. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ വാക്സിന് മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങുമെന്നും അവര്‍ വ്യക്തമാക്കി.
മുഴുവൻ ദിവസങ്ങളിലും വാക്സിന് വേണ്ടിയുള്ള പരീക്ഷണങ്ങളിലാണ് ഗവേഷകര്‍. തങ്ങളുടെ വാക്സിന് ഫലപ്രദമാകാന്‍ സാധ്യത കൂടുതലാണെന്നാണ് ഇവര്‍ പറയുന്നത്. എല്ലാം ശുഭമായി നടന്നാല്‍ സെപ്റ്റംബറില്‍ തന്നെ വാക്സിന് സജ്ജമാകും- സാറാ ഗില്‍ബര്‍ട്ട് വ്യക്തമാക്കി.
യു.കെയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അവസരം വളരെ കുറവാണ്. അതിനാല്‍ രോഗപ്പകര്‍ച്ച കൂടുതലുള്ള മറ്റേതെങ്കിലും സ്ഥലത്ത് പരീക്ഷണം നടത്താനാണ് ഗവേഷകരുടെ തീരുമാനം.
21 കോടി യൂറോയാണ് വാക്സിന് വികസനത്തിനായി യു.കെ ചെലവഴിക്കുക. വിവിധ ലോകരാജ്യങ്ങള്‍ വാക്സിന് വികസനത്തിന് സഹകരിക്കുന്നുണ്ട്. പരീക്ഷണം വിജയമെന്ന് കണ്ടാല്‍ ലക്ഷക്കണക്കിന് ഡോസുകള്‍ വാങ്ങുമെന്നാണ് യു.കെ അറിയിച്ചിരിക്കുന്നത്. അതേസമയം വാക്സിന് സജ്ജമാകാന്‍ ഒരുവര്‍ഷത്തോളം വേണ്ടിവരുമെന്നാണ് വാക്സിന് വികസിപ്പിക്കാന്‍ ശ്രമം നടത്തുന്ന മറ്റ് ഗ്രൂപ്പുകള്‍ പറയുന്നത് പറയുന്നത്.