Home NATIONAL ലോക് ഡൗണ്‍ തുടരും; നാലാംഘട്ട ലോക്ക്ഡൗണ്‍ പുതിയരൂപത്തില്‍; 18ന് മുമ്പ് വിശദാംശങ്ങള്‍ പ്രഖ്യാപിക്കും- പ്രധാനമന്ത്രിച...

ലോക് ഡൗണ്‍ തുടരും; നാലാംഘട്ട ലോക്ക്ഡൗണ്‍ പുതിയരൂപത്തില്‍; 18ന് മുമ്പ് വിശദാംശങ്ങള്‍ പ്രഖ്യാപിക്കും- പ്രധാനമന്ത്രിച സംസ്ഥാന നിര്‍ദ്ദേശങ്ങളും പരിഗണിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവവൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നാലാം ഘടത്തിലേക്ക് കടക്കുമെന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ അത് ഇതുവരെയുള്ള മൂന്ന് ഘട്ട ലോക്ക്ഡൗണില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് അറിയിച്ചിരിക്കുന്നത്.

‘പൂര്‍ണ്ണമായും പുതിയ രൂപത്തിലും പുതിയ നിയമത്തിലുമായിരിക്കും നാലാംഘട്ട ലോക്ക്ഡൗണ്‍ വരിക. സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കികൂടിയാകും അത്’ പ്രധാനമന്ത്രി അറിയിച്ചു. മെയ് 18-ന് മുമ്പായി അതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17-നാണ് അവസാനിക്കുക.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. ആറ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചപ്പോള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here