പെരുനാട് : കൊറോണ കാലത്ത് ഒരു നാട്ടിലെ ജനതയ്ക്കാകെ കൈതാങ്ങുകയാണ് ഒരു സഹകരണ ബാങ്ക്. പെരുനാട് സര്‍വ്വീസ് സഹകരണ ബാങ്കാണ് മറ്റു സഹകരണസംഘങ്ങളെ അപേക്ഷിച്ച് മാതൃകപരമായപ്രവര്ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. സിപി എം ജില്ലാ കമ്മിറ്റി അംഗം പി.എസ് മോഹനന് പ്രസിഡന്റായ ബാങ്ക് കഴിഞ്ഞ പ്രളയകാലത്തും തകര്‍ന്നടിഞ്ഞ പെരുനാടിനെ കരകയറ്റുവാന്‍ വിലയ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഇപ്പോള്‍ ബുദ്ധിമുട്ട നേരിടുന്നവരെ സഹായിക്കാന്‍ ബാങ്ക് നിരവധിയായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കൂലിപ്പണിക്കാരും ഇടത്തരക്കാരും ധാരളമുളള പെരുനാട് പ്രദേശത്തെ ജനങ്ങള്‍ക്ക് വളരെയധികം സഹായമാകുന്ന പദ്ധതികളാണ് നടപ്പാക്കിയിരിക്കുന്നത്.കേരളത്തില്‍ 1600 സഹകരണ ബാങ്കുകളില്‍ പെരുനാട് സര്‍വ്വീസ് സഹകരണബാങ്ക് മാത്രമാണ് കോവിഡ് 19 വായ്പാ പദ്ധതി ആരംഭിച്ചത്. 6 മാസത്തേക്ക് 5000 രൂപയുടെ പലിശരഹിത വായ്പയാണ് അനുവദിക്കപന്നത്. തില്‍ 1500 രൂപയുടെ പല വ്യജ്ഞന സാധനങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത്. ആറുമാസത്തിന് ശേഷം തുക തിരിച്ചടച്ചാല്‍ മതിയെന്നപ്രത്യേകയതയും ഈ വായ്പ പദ്ധതിയിലുണ്ട്.സാമൂഹ്യ അകലം പാലിച്ചു കൊണ്ട് പെരുനാട് സഹകരണ ബാങ്ക് അവശ്യസാധങ്ങള്‍ വീട്ടില്‍ എത്തിക്കുയായരുന്നു. ഇത് കൂടാതെ നാലുദിവസം കൊണ്ട് ക്ഷേമപെന്‍ഷനുകള്‍ വിതരണം പൂര്‍ത്തികരിച്ചു.
ആകെ 777 പെന്ഷന് വിതരണം ചെയ്യുന്നതിന് 18,36,800 രൂപയാണ് ലഭിച്ചത്.770 പേര്‍ക്കായി 18,21,800 രൂപ വിടുകളില്‍ എത്തി ജീവനക്കാര്‍ നേരിട്ട് വിതരണം ചെയ്തു.
അട്ടത്തോട് ആദിവാസി കോളനി ഉള്‍പ്പെടുന്ന ശബരിമല വാര്‍ഡിലും വിതരണം പൂര്‍ത്തിയായി.
ആകെ ലഭിച്ച പെന്‍ഷനില്‍ മരണപ്പെട്ടതും,സ്ഥലത്ത് ഇല്ലാത്തതുമായി 7 പെന്ഷന് തുക തിരിച്ചയച്ചു.
ഇതു കൂടാതെ പെരുനാട് സര്‍വ്വീസ് സഹകരണ ബാങ്കും
സുകര്‍മ്മ ഹെല്‍ത്ത് ഫൗണ്ടേഷനും സി.പി.ഐ.(എം) സന്നദ്ധ വാളണ്ടിയര്‍മാരും ചേര്‍ന്ന്3500 ഭവനങ്ങളില്‍ ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റം സമൂഹത്തിന്റെ നന്മക്കും ആരോഗ്യത്തിനും ‘ എന്ന സന്ദേശവുമായി എത്തി സോപ്പും ഹാന്‍ഡ് വാഷും നല്‍കുകയും രോഗാണുക്കളെ എങ്ങനെ അകറ്റാം എന്നതിനെപ്പറ്റി ബോധവത്കരണവും നടത്തി. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മറ്റു രോഗമുളളവര്‍ക്ക് ലാബുകളെത്തി പരിശോധന നടത്താനുളള ബുദ്ധി മുട്ട്് മനസിലാക്കി സുകര്‍മ്മ ഹെല്‍ത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ രക്തസമ്മര്‍ദ്ദവും ഷുഗറുമടക്കം പരിശോധിക്കാനുമുളള ക്രമീകരണങ്ങളും തുടര്‍ ചികിത്സയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.