Home NATIONAL പരിശീലനത്തിൽ പങ്കെടുത്തില്ലെങ്കിൽ ഇനി പദവിയും ഇല്ല ; രാഹുൽ ഗാന്ധി

പരിശീലനത്തിൽ പങ്കെടുത്തില്ലെങ്കിൽ ഇനി പദവിയും ഇല്ല ; രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർട്ടി സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കാത്തവർക്ക് നിർണായക ചുമതലകൾ നൽകേണ്ടതില്ലെന്ന് കോൺഗ്രസ്  ദേശീയ നേതൃത്വം. സംഘടനയുടെ ഭാഗമായുള്ള പ്രധാന ചുമതലകളിലേക്ക് ഇവരെ പരിഗണിക്കേണ്ടതില്ലെന്ന് രാഹുൽ ഗാന്ധി നിർദേശം നൽകി. ആശയ അടിത്തറയുള്ള പ്രവർത്തകരെ വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പരിശീല ക്ലാസുകൾ നൽകാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. പാർട്ടിയുടെ വിവിധ തലങ്ങളിൽ നിർബന്ധിത പരിശീലന പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിൻ്റെ ഭാഗമായി ഡിസംബർ മുതൽ പിസിസി തലത്തിലും ജനുവരി മുതൽ ജില്ലാ കമ്മിറ്റി തലത്തിലും പരിശീലനം ആരംഭിക്കും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ മുതലുള്ള താഴെത്തട്ടിലേക്കുള്ള പരിശീലനം ഫെബ്രുവരിയിൽ തുടങ്ങും. കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങൾ മുതൽ ബൂത്ത് പ്രസിഡൻ്റ് വരെയുള്ള മുഴുവൻ നേതാക്കളെയും നിർബന്ധിതമായി വാർഷിക പരിശീലനത്തിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം.

പരിശീലന പരിപാടികൾ നടത്തുന്നവർക്ക് വേണ്ടിയുള്ള പരിശീലനം സമാപിച്ചു. മഹാത്‌മഗാന്ധിയുടെ ആശ്രമമായ വാർധ സേവാഗ്രാമിലാണ് നാല് ദിവസത്തെ പരിശീലനം നടന്നത്. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കുള്ള പരിശീലനത്തിൻ്റെ സമാപന സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തതു.

LEAVE A REPLY

Please enter your comment!
Please enter your name here