പത്തനംതിട്ട: ഒരു വെടിക്ക് രണ്ട് പക്ഷി എന്നു കേട്ടിട്ടുണ്ട്.എന്നാല്‍ ഇത് അതുക്കും
മേലേയാണ് പത്തനംതിട്ടയിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം. അടൂര്‍ പ്രകാശിന്റെ എതിര്‍പ്പ് മറികടന്ന് കോന്നിയില്‍ സീറ്റ് ഉറപ്പാക്കിയ മോഹന്‍രാജിന്റെ പരാജയം അന്നേ കണക്കു കൂട്ടിയ ഒരു വിഭാഗമുണ്ട് പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍. അവര്‍ക്ക് ഒരു വ്യക്തമായ ലക്ഷ്യവും ഉണ്ടായിരുന്നു. മോഹന്‍രാജിന്റെ തോല്‍വി.
ആ തോല്‍വിയാകട്ടെ അടൂര്‍ പ്രകാശിന്റെയും റോബിന്റെയും മാത്രം തലയില്‍ കെട്ടിവെയക്കാനുമായിരുന്നില്ല ആകൂട്ടരുടെ തീരുമാനം. ഇവര്‍ക്കു പുറമേ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, പിജെ കുര്യന്, പഴകുളം മധു പിന്നെ സ്ഥാനാര്‍ഥിയായ പി മോഹന്‍രാജ് തുടങ്ങിയവര്‍ക്കും ഇതിന്റെ പങ്ക് വീതംവെച്ച് നല്കാന് ഇവര്‍ കരുക്കള്‍ നീക്കി.
കോണ്‍ഗ്രസിന് ഭൂരിപക്ഷമുളള പഞ്ചായത്തുകളില്‍ മോഹന്‍രാജിന് വോട്ടു കുറയാന്‍ കാരണം റോബിന് പീറ്ററും അടൂര്‍ പ്രകാശും മാത്രമല്ല മണ്ഡലത്തിന് പുറത്തു നിന്ന് പ്രചരണത്തിനെത്തിയ ചില ഡിസിസി നേതാക്കള്‍ക്കും പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. ചാര്ജ്ജുകാരായ ഇവരില്‍ പലര്‍ക്കും മോഹന്‍രാജുമായി കാലാകലങ്ങളായി ഉളള ശത്രുതയും ഇതിന് കാരണമാണ്. ഡിസിസി പ്രസിഡന്റായിരുന്ന കാലത്ത് പി മോഹന്‍രാജ് കോണ്‍ഗ്രസിലെ ചില നേതാക്കളെ ഒതുക്കാന്‍ പത്തനംതിട്ട നഗരസഭയില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ മറ്റു ഘടകക്ഷികള്‍ക്ക് നല്‍കിയതിലുളള ശത്രുതയും ഏറെ കേള്‍വികേട്ടതാണ്.
അത് കൂടാതെ പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം ചൊല്ലി കഴിഞ്ഞ കാലത്തുണ്ടായ പല വിവാദങ്ങള്ത്തു പിന്നിലും മോഹന്‍രാജിന്റെ ഇടപെടിലുകളും അദ്ദേഹത്തിനെടുളള ശത്രുതയ്ക്ക് കാരണമായിട്ടുണ്ട്.
ഇത്തരത്തില്‍ പാര്‍ട്ടിയില്‍ മോഹന്‍രാജ് വലിയ ശത്രുക്കളെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ പല പഞ്ചായത്തുകളുടെയും ചാര്ജ്ജകാര് പ്രവര്‍ത്തനത്തിന് എത്തി ഫോട്ടോയും എടുത്ത് ഫെയസ് ബുക്കില്‍ ഇട്ട ശേഷം പഞ്ചായത്തുകളില്‍ നിന്നും മുങ്ങുന്ന അവസ്ഥയായിരുന്നു.
ഇതെല്ലാം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ ആകെമാനം പിന്നോട്ടടിച്ചു. എന്തുവന്നാലും തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും പാപം ചുമക്കാന്‍ അടൂര്‍ പ്രകാശും റോബിനും ഉണ്ടെന്നും ഇവര്‍ പലരോടും പറയുകയും ചെയ്തതായാണ് പുറത്തു വരുന്ന വിവരം. ഇത് കൂടാതെ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ ഇരുന്നാല്‍ മതിയെന്നും കോന്നേിയുടെ കാര്യം നോക്കാന്‍ പത്തനംതിട്ടയില്‍ കോണ്‍ഗ്രസില്‍ ആളുണ്ടെന്ന ഡിസിസി പ്രസിഡന്റിന്റെ പരസ്യ പ്രതികരണവും ഇവര്‍ക്ക് ആത്മ വിശ്വാസം ഇരട്ടിയാക്കി.
പി മോഹന്‍രാജ് 10000ത്തിനടുത്ത് വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് സൈബര്‍ടീം, കോണ്‍ഗ്രസ് പത്തനംതിട്ട പേജുകളില്‍ അടൂര്‍ പ്രകാശിനും റോബിന് പീറ്ററിനുമെതിരെ വലിയ തോതിലുളള സൈബര്‍ ആക്രമണമാണ് നടത്തിവരുന്നത്.
രണ്ടു പേജുകളും ഇരുവരെയും ആക്രമിക്കുന്നതില്‍ മത്സരിക്കുകയാണ്. കോന്നി സീറ്റ് ചര്‍ച്ചാ വേളയില്‍ രൂപം കൊണ്ടതാണ് കോണ്‍ഗ്രസ് പത്തനംതിട്ട പേജ്. ആ സമയത്ത് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജിനെ പ്രകീര്‍ത്തിച്ചു കൊണ്ടുളള പോസ്റ്റുകളായിരുന്നു അതില്‍ ഏറെയും പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ കോന്നിയലെ തോല്‍വിക്ക് ശേഷം അത് അടൂര്‍ പ്രകാശിനെയും റോബിന് പീറ്റെറെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പേജായി മാറി.
ഡിസിസി നേതൃത്വത്തിന്റെ അറിവോടെ അടുത്തിടെ കോണ്‍ഗ്രസ് എത്തിയ ഒരു നേതാവ് ഇതിന്റെ പിന്നിലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇന്ന് അവസാനമായി ആ പേജില്‍ വന്നിരിക്കുന്ന പോസ്റ്റില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കോന്നി യിലെ തോല്‍വിക്ക ്കാരണമെന്നാണ് ആരോപിച്ചിരിക്കുന്നത്. അടൂര്‍പ്രകാശ് എംപിയായപ്പോള്‍ റോബിന് സ്ഥാനാര്‍ഥിത്വം ഉറപ്പ് നല്‍കിയത് പ്രതിപക്ഷ നേതാവാണെന്നാണ് പേജില്‍ പറഞ്ഞിരിക്കുന്നത്.
ഈ രണ്ടു പേജിലും പ്രകാശിനെതിരെയും റോബിനെതിരെയും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇവരെ അനുകൂലിക്കുന്നവര്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജിനും പിജെ കുര്യനെതിരെയും കടുത്ത ആരോപണങ്ങളുമായി രംഗത്തുണ്ട്. രണ്ടു കൂട്ടരെയും അനുകൂലിക്കുന്നവര്‍ തമ്മില്‍ മുട്ടന്‍ അടി നടക്കുമ്പോള്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം മാറണെന്നാവശ്യവുമായും മറ്റു ചിലരും എത്തുന്നുണ്ട്.
കെ.എസ് യു യൂത്ത് കോണ്‍ഗ്രസുകാര്‍ പുതിയ ഡിസിസി പ്രസിഡന്റായി അഡ്വ എ സുരേഷ് കുമാറോ, അനില്‍ തോമസോ എത്തണമെന്നാവശ്യവും സോഷ്യല്‍ മീഡിയായില്‍ സജീവ ചര്‍ച്ച ഉയര്‍ത്തികൊണ്ടുവരുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് അനീഷ് വരിക്കണ്ണമലയുട പേരും ഉയര്‍ന്നു കേള്‍ക്കുന്നു.
കോന്നിയിലെ മോഹന്‍രാജിന്റെ തോല്‍വിയിലൂടെ പലരും ലക്ഷ്യം വയ്ക്കുന്ന ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്റെ കസേരയാണെന്നുളളതാണ് പത്തനംതിട്ടയിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്. ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റ് എ ഗ്രൂപ്പിന് നല്കിയപ്പോള് പകരം ആറന്മുള സീറ്റ് ഐ ഗ്രൂപ്പിന് നല്കാമെന്നവാഗ്ദാനവും കെപിസിസി നല്‍കിയിരുന്നു. സീറ്റ് ഐ ഗ്രൂപ്പിന് ലഭിക്കുമ്പോള്‍ കെപിസിസ ജനറല്‍ സെക്രട്ടറിയായ പഴകുളം മധുവിന് നറുക്ക് വീഴും. ഇതിനെ വെട്ടാന്‍ കോന്നിയില്‍ ഐ ഗ്രൂപ്പ് വാരിയെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഇത്തരത്തില്‍ കോണ്‍ഗ്രസിലെ ഇരു വിഭാഗത്തെയും പ്രബലരെ ഒതുക്കി ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ ഒരു വിഭാഗം സജീവമാണ്.