Home Top News Exclusive…വടിയെടുത്ത് കോണ്‍ഗ്രസ് നേതൃത്വം; കോന്നിയിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം; ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജിന് കെ.പി.സി.സിയുടെ...

Exclusive…വടിയെടുത്ത് കോണ്‍ഗ്രസ് നേതൃത്വം; കോന്നിയിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം; ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജിന് കെ.പി.സി.സിയുടെ താക്കീത്; രണ്ട് ഡിസിസി ഭാരവാഹികള്‍ക്ക് ഷോക്കോസ്‌

 

പത്തനംതിട്ട: നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണ്ണയം അടുത്തിരിക്കെ കോന്നിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച കോണ്‍ഗ്രസില്‍ ഒരു വിഭാഗം നടത്തുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കെ.പി.സിസി നിര്‍ദ്ദേശം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോര്‍ജ്ജിനെ തിരുവനന്തപുരത്ത് വിളിച്ച് വരുത്തിയാണ് കെപിസിസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണ്ണയുവുമായി ബന്ധപ്പെട്ട്‌
ചാനലുകള്‍ക്ക് മുമ്പില്‍ വിവാദ പരാമര്‍ശം നടത്തിയ ഡി.സി.സി ഭാരവഹികളായ എം.എസ് പ്രകാശിനും സാമുവേല്‍ കിഴക്കു പുറത്തിനും ഷോക്കോസ് നോട്ടീസ് നല്‍കാനും കെപിസിസി നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ ഡിസിസി പ്രസിഡന്റ് ഇതിന് തയ്യാറായിട്ടില്ല. ഐ ഗ്രൂപ്പിന് അവകാശപ്പെട്ട കോന്നി സീറ്റില്‍ എ ഗ്രൂപ്പിന്റെ അനുവാദത്തോടെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ജില്ലയിലെ ഐ ഗ്രൂപ്പ് നേതൃത്വം സംസഥാന നേതൃത്വത്തെ എതിര്‍പ്പറിയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണ്്ഡലം പ്രസിഡന്റുമാരുടെ പേരില്‍ എഐ.സിസിയ്ക്കയച്ച കത്തും വ്യാജമാണെന്ന തെളിഞ്ഞതോടെ നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് ഐ ഗ്രൂൂപ്പ്.

സിപിഎമ്മിനെ സഹായിക്കുന്ന നിലപാടുകള്‍ സീകരിക്കുന്ന എം.എസ് പ്രകാശിനെയും സാമുവേല്‍ കിഴക്കു പുറത്തിനെയും പുറത്താക്കണെമെന്നു ജില്ലയിലെ ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവായ വെട്ടൂര്‍ ജ്യോതി പ്രസാദിന്റെ നേതൃത്വത്തില്‍ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി നിര്‍ദ്ദേശം നടപ്പിലാക്കാതെ പാര്‍ട്ടിയില്‍ വിവാങ്ങള്‍ ഉണ്ടാക്കുന്ന രണ്ട് ഡിസിസി ഭാരവാകളും സിപിഎമ്മുമായി ചേര്‍ന്ന് അവരുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം
.
ഇതു ശരിവെയ്ക്കുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങളാണ് ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതും. എം.എസ് പ്രകാശ് വളരെ നേരത്തെ തന്നെ സിപിഎമ്മുമായി അടുത്തിരുന്നു. കോന്നിയില്‍ സിപിഎം നേതൃത്വത്തില്‍ നടന്ന ശില്‍പ്പശാലയില്‍ പെേങ്കടുക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു സാമുവേല്‍ കിഴക്കുപുറം. വലിയ മാര്‍ജ്ജിനിലാണ് പരാജയം നേരിടേണ്ടി വന്നത്.

ആ മണ്ഡലത്തിില്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ഉണ്ടായിട്ടും വളരെ ജൂനിയറായ ഓരാളെയാണ് സാമുവേലിന് എതിരായി എത്തിയത്. ഇത് സിപിഎമ്മിലെ ചിലരുമായുളള ധാരണയുടെ ഭാഗമായണന്ന് അന്നേ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിച്ചിരുന്നു. അതിന് പ്രത്യുപകാരമായാണ് ഇപ്പോള്‍ കോന്നിയില്‍ അനാവാശ്യ വിവാദങ്ങള്‍ ഇവരുണ്ടാക്കുന്നതെന്നാണ് കോണ്‍ഗ്രസിലെ ഓരു വിഭാഗം പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here