Home POLITICS എം.പി മാർ മത്സരിക്കേണ്ടതെന്ന് തീരുമാനിച്ചത് കെ പി സി സി സമിതി നാടകമോ? മികവുറ്റ കോൺഗ്രസ്...

എം.പി മാർ മത്സരിക്കേണ്ടതെന്ന് തീരുമാനിച്ചത് കെ പി സി സി സമിതി നാടകമോ? മികവുറ്റ കോൺഗ്രസ് നേതാക്കൻമാരെ ഡൽഹിയിലേക്ക് പറഞ്ഞയച്ചത് ആരുടെ ബുദ്ധി ? സീറ്റ് നിർണ്ണയം അവസാന ഘട്ടത്തിൽ എത്തുമ്പോൾ എംപിമാർ മടങ്ങി വരുമോ , ആദ്യവെടി പൊട്ടിച്ച് മുരളീധരൻ

ആര്‍ ഹരികൃഷ്ണന്‍

നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയവുമായി കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകുമ്പോൾ പാർട്ടിക്കുള്ളിലെ സീറ്റ് സംബന്ധിച്ച വിഭാഗീയത മറ നീക്കി പുറത്ത് . ഇത്തരത്തിൽ ആദ്യ വെടി പൊട്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ. മുരളീധരൻ . വട്ടിയൂർക്കാവിൽ താൻ മത്സരിക്കേണ്ടതില്ലെന്നതാണ് കെ.പി.സി.സി പൊതുവിൽ കൈ കൊണ്ട തീരുമാനമെന്നാണ് മുരളീധരൻ്റെ തുറന്ന് പറച്ചിൽ.

സീറ്റ് സംബന്ധിച്ച് ഇതുവരെ ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും അങ്ങോട്ട് കയറി പറയാൻ താൽപര്യപ്പെടുന്നില്ലെന്നുമുള്ള മുരളീധരൻ്റെ വെളിപ്പെടുത്തലുകളിലൂടെ തന്നെ കെ.പി.സി.സിക്കുള്ളിൽ എന്ത് നടന്നുവെന്ന് വ്യക്തമാകുന്നു. കേന്ദ്ര മന്ത്രി പദം വ്യാമോഹിച്ച് എം.എൽ.എ പദം ഉപേക്ഷിച്ച് എം.പിമാരായി മത്സരിച്ചവരായിരുന്നു അടൂർ പ്രകാശ് , കെ മുരളീധരൻ ഉൾപ്പടെ ഉള്ളവർ . എന്നാൽ ലോക് സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നയിച്ച കോൺഗ്രസ് മുട്ടുകുത്തിയതോടെ ഈ നേതാക്കളുടെ ആഗ്രഹം നടക്കാതെ പോവുകയായിരുന്നു .

മാത്രമല്ല കോവിഡ് കാലത്ത് എം.പിമാരുടെ ഫണ്ട് വെട്ടിക്കുറച്ചതോടെ തങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന അങ്കലാപ്പും ഇവരിൽ പിടിമുറുക്കി . എം.പിമാരിൽ കുഞ്ഞാലിക്കുട്ടിക്ക് മാത്രം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എ.ഐ.സി.സി അവസരം നൽകിയതോടെ കേരളത്തിലെ കെ.പി.സി.സി നേതൃത്വത്തോട് മുരളീധരൻ അടക്കമുള്ളവർക്ക് തീർത്താൽ തീരാത്ത പകയായി. തങ്ങളുടെ പേര് വെട്ടിയത് കോൺഗ്രസ് എ , ഐ ഗ്രൂപ്പിൽപ്പെട്ട ഉന്നതർ തന്നെ എന്ന് ഇവർ ഉറപ്പിച്ചു . നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവർ മത്സരിച്ചാൽ വിജയം ഉറപ്പാണെന്നിരികെ എ, ഐ ഗ്രൂപ്പുകൾ ഒരു കാര്യം ഉറപ്പിച്ചു ഡൽഹിയിൽ നില ഉറപ്പിച്ച ഹത ഭാഗ്യന്മാരായ എം പി മാരെ ഓതിര കടകം ചൊല്ലി പഞ്ചവാദ്യങ്ങളോടെ ഇവിടെ എഴുന്നള്ളിപ്പ് നടത്തണ്ട കാര്യം ഇല്ല . അവർ ഡൽഹിയിൽ തന്നെ പിച്ച വെയ്ക്കട്ടെ .

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങിയപ്പോൾ ഈ പ്രബലന്മാർ മുരളീധരൻ അടക്കമുള്ളവരെ കൂടിയാലോചനകളിൽ നിന്നും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ നിന്നും പാടെ ഒഴിവാക്കി. അണമുട്ടിയാൽ പാമ്പും കിടക്കുമെന്ന സ്ഥിതിയായപ്പോൾ മുരളീധരൻ വാ തുറന്നു. സീറ്റുകൾ എ , ഐ ഗ്രൂപ്പ് കാർ വീതം വെയ്ക്കരുത് . അങ്ങനെ വന്നാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീഴും . ജനങ്ങളുമാ

പക്ഷെ ഇവർ ആരെന്ന് പറയാൻ മുരളീധരൻ തയ്യാറായില്ല . പകരം ഇങ്ങനെ പറഞ്ഞു ഏഴാം തീയതി തിരുവനന്തുപുരത്ത് നിന്നും പുറപ്പെടുന്ന എക്സ്പ്രസ് ട്രെയിനിൽ ഒരു എസി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് . അതിൽ ഞാൻ ഡൽഹിയിലേക്ക് പുറപ്പെടുന്നുണ്ട് . സ്ഥാനാർത്ഥികൾ നോമിനേഷൻ കൊടുത്ത ശേഷമേ മടങ്ങി വരവ് കാണൂ. അത് വരെ എ.ഐ.സി.സി ചർച്ചകളിലും മറ്റു കാര്യങ്ങളിലും ശ്രദ്ധ ചെലുത്തും. കേരളത്തിലെ സീറ്റ് വിഭജന ചർച്ചയിൽ പങ്കാളിയാവില്ല .

LEAVE A REPLY

Please enter your comment!
Please enter your name here