കൊച്ചി > സോഷ്യല്‍ മീഡിയയിലൂടെ കടുത്ത അസഭ്യവര്‍ഷം നടത്തിയ പറവൂര്‍ എംഎല്‍എ വി ഡി സതീശന് എം.എല്‍.എ. സോഷ്യല്‍ മീഡിയയിലൂടെ കടുത്ത അസഭ്യവര്‍ഷം നടത്തിയ പറവൂര്‍ എംഎല്‍എ വി ഡി സതീശനെതിരെ പരാതി നല്‍കാനൊരുങ്ങി യുവാവ്.. സിപിഐ എം പ്രവര്‍ത്തകനായ സലാം ആണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും ഐടി സെല്ലിനും പറവൂര്‍ പൊലീസിനും പരാതി നല്‍കാനൊരുങ്ങുന്നത്. തന്നെയും സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതി. എന്നാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്ന സ്കീന് ഷോട്ടെന്നും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് സൈബര്‍ മേഖലയിലെ ആക്രമാണെന്നും സതീശനും പ്രതികരിച്ചു.
മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നതിനെതിരെ സതീശന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു താഴെ പറവൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാറ്റ് ചാരായവുമായി പിടിയിലായതും സതീശന്റെ പുനര്‍ജനി പദ്ധതിയിലെ തട്ടിപ്പും ചോദ്യം ചെയ്ത് സലാം കമന്റ് ചെയ്തു. ഇതില്‍ പ്രകോപിതനായാണ് നിലവിട്ട് സതീശന് പ്രതികരിച്ചത്.
സലാമിനെയും കുടുംബാംഗങ്ങളെയും മറ്റും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അധിക്ഷേപിക്കുകയായിരുന്നു. സതീശന്റെ പോസ്റ്റിനെ ചോദ്യം ചെയ്ത മറ്റുള്ളവര്‍ക്കുനേരെയും ഇതേ രീതിയില്‍ പ്രതികരണമുണ്ടായി. സതീശന്റെ പേജ് കൈകാര്യം ചെയ്യുന്ന ശിവരാമന് പറവൂര്‍, ഷിനോജ് ഹര്ഷന് എന്നീ പ്രൊഫൈലുകളില്‍ നിന്നും തെറിവിളി തുടര്‍ന്നു.
മുന്‍പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ അധിക്ഷേപിച്ചതിന് സതീശന്റെ സ്റ്റാഫായ നിസാര്‍ പേരൂര്‍ക്കട എന്നയാള്‍ക്കെതിരെ നടപടി എടുത്തിരുന്നു.